തൈക്കടപ്പുറം പീഡനം: അവസാന പ്രതിയും അറസ്റ്റിൽ
text_fieldsനീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ തൈക്കടപ്പുറത്തെ പതിനാറുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പടന്നക്കാട് ഞാണിക്കടവിലെ ബി. മുഹമ്മദ് (57) എന്ന ക്വിൻറൽ മുഹമ്മദിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ റിമാൻഡ് ചെയ്തു.
സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന മുഹമ്മദ് വ്യാഴാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ് കുമാർ മുമ്പാകെ ഹാജരാവുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോവിഡ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പെൺകുട്ടിയുടെ പിതാവും മാതാവും ഞാണിക്കടവിലെ 17കാരനും ഞാണിക്കടവിലെ റിയാസ്, മുഹമ്മദലി, തൈക്കടപ്പുറത്തെ ഇജാസ്, കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ജിം ഷരീഫ്, തൈക്കടപ്പുറത്തെ മധ്യവയസ്കൻ അഹമ്മദ് എന്നിവർ റിമാൻഡിൽ കഴിയുകയാണ്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയ കാഞ്ഞങ്ങാെട്ട സ്വകാര്യ ആശുപത്രിയിലെ ഡോ. അംബുജാക്ഷി, ഭ്രൂണ പരിശോധന നടത്തിയ ഡോ. ശീതൾ എന്നിവരും കേസിൽ പ്രതികളാണ്. വനിത ഡോക്ടർമാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
തൈക്കടപ്പുറം സീറോഡിലെ നിർധന കുടുംബത്തിലെ അംഗമായ 16കാരി പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിനും പിന്നീട് ഗർഭഛിദ്രത്തിനും വിധേയമാക്കിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

