Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് അജ്ഞാതൻ പണവും മൊ​െബെലുമായി മുങ്ങി

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് അജ്ഞാതൻ പണവും മൊ​െബെലുമായി മുങ്ങി
cancel

നീ​ലേ​ശ്വ​രം: വാ​ട​ക പോ​യ ഒാ​​ട്ടോ ഡ്രൈ​വ​റു​ടെ പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന്​ യു​വാ​വ്​ മു​ങ്ങി. നീ​ലേ​ശ്വ​രം ബ​സ്​ സ്​​റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ കെ.​സി.​കെ രാ​ജ ഓ​ട്ടോ​സ്​​റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ 63കാ​ര​നാ​യ ചോ​യ്യ​ങ്കോ​ട്ടെ കെ. ​കൃ​ഷ്ണ​നെ​യാ​ണ് 40 വ​യ​സ്സ്​​ തോ​ന്നി​ക്കു​ന്ന അ​ജ്ഞാ​ത​ൻ ക​ബ​ളി​പ്പി​ച്ച​ത്.

മൊ​ബൈ​ൽ ഫോ​ണും 2000 രൂ​പ​യും ത​ന്ത്ര​പൂ​ർ​വം കൈ​ക്ക​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.35ന് ​കെ.​സി.​കെ ഓ​ട്ടോ സ്​​റ്റാ​ൻ​ഡി​ലെ​ത്തി​യ യു​വാ​വ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വാ​ട​ക പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഓ​ട്ടോ​യി​ൽ ക​യ​റി. ഓ​ട്ടോ ചെ​റു​വ​ത്തൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റോ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ ത​ക​രാ​റി​ലാ​യ ക​മ്പ്യൂ​ട്ട​ർ ശ​രി​യാ​ക്കി വാ​ങ്ങാ​നു​ണ്ടെ​ന്നു​പ​റ​ഞ്ഞ് യു​വാ​വ് ഇ​റ​ങ്ങി.

അ​തി​നി​ടെ ഫോ​ണി​ൽ വി​ളി​ക്കാ​ൻ പൈ​സ​യി​ല്ലെ​ന്നു​പ​റ​ഞ്ഞ് ഡ്രൈ​വ​റോ​ട് ഫോ​ൺ വാ​ങ്ങി. ക​മ്പ്യൂ​ട്ട​ർ വാ​ങ്ങാ​ൻ 2000 രൂ​പ ത​ര​ണ​മെ​ന്നും പ​രി​യാ​ര​ത്തെ​ത്തി​യാ​ൽ ത​രാ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ​ണ​വും ന​ൽ​കി. ശേ​ഷം ഇ​യാ​ൾ മൊ​ബൈ​ലും പ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റോ​ളം ഡ്രൈ​വ​ർ ചെ​റു​വ​ത്തൂ​രി​ൽ കാ​ത്തു​നി​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന്​​ നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. യു​വാ​വ് നീ​ലേ​ശ്വ​ര​ത്തെ ഓ​ട്ടോ​സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ഴു​ള്ള മാ​സ്ക് ധ​രി​ച്ച ദൃ​ശ്യം സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്ന് പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nileshwaram
Next Story