കാസർകോട്: ജില്ലയിൽ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ല ഐ.ഇ.സി കോഓഡിനേഷന്‍ കമ്മിറ്റിയുടെയും ജില്ല ഭരണ സംവിധാനത്തിെൻറയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി Mobile selfie video contest സംഘടിപ്പിക്കുന്നു. ജില്ലയിലെ 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് അവസരം.
കോവിഡ് പ്രതിരോധത്തിന് എെൻറ വക സന്ദേശം എന്ന ആശയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തയാറാക്കിയ ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള സെല്‍ഫി വിഡിയോകള്‍ നവംബര്‍ 10നകം prdcontest@gmail.com എന്ന മെയിലിലേക്ക് അയക്കണം.
10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പുറത്തിറങ്ങരുതെന്ന സന്ദേശം പ്രതിഫലിക്കുന്നതാവണം വിഡിയോകള്‍. മലയാളം, കന്നഡ, തുളു, ഇംഗ്ലീഷ് ഭാഷകളില്‍ വിഡിയോകള്‍ നിര്‍മിക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947334637.