Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
lockdown
cancel
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമംഗളൂരു ഭാഗിക...

മംഗളൂരു ഭാഗിക ലോക്​ഡൗണിലേക്ക്; മലയാളി വിദ്യാർഥികൾ നാട്ടിലേക്ക്​ മടങ്ങിത്തുടങ്ങി

text_fields
bookmark_border

കാസർകോട്​: കർണാടകയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരു നഗരം ഭാഗിക ലോക്​ഡൗണിലേക്ക്​. മംഗളൂരുവിൽനിന്നും മലയാളി വിദ്യാർഥികൾ കേരളത്തിലേക്ക്​ മടങ്ങിത്തുടങ്ങി. സംസ്​ഥാനാന്തര യാത്രക്ക്​ ഇപ്പോൾ തടസ്സമില്ല. ചില സർവകലാശാല പരീക്ഷകൾ മാത്രമാണ്​ നടക്കുക. ​മംഗളൂരു സെൻട്രൽ മാർക്കറ്റ്​, മാർക്കറ്റ്​ റോഡ്​ എന്നിവിടങ്ങളിൽ കോവിഡ്​ ചട്ടം പാലിക്കാത്ത കടകൾ പൊലീസ്​ പരിശോധന നടത്തി അടപ്പിച്ചു.

മംഗളൂരുവിൽ അപ്രഖ്യാപിത ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ശ്രുതിപരന്നിട്ടുണ്ട്​. മുൻകരുതലെന്ന നിലയിൽ ചില വാണിജ്യ സമുച്ചയങ്ങളെയും അടപ്പിച്ചിട്ടുണ്ട്​. കെ.എസ്​.ആർ.ടി.സിയിൽ ഒരുവിഭാഗം പണിമുടക്കിലായതിനാൽ ബസുകൾ കുറവാണെന്ന്​ കർണാടക ആർ.ടി.സി ജീവനക്കാർ പറഞ്ഞു. ബസുകളിൽ 50ശതമാനം പേരെ മാത്രമേ കയറ്റേണ്ടതുള്ളൂവെന്ന നിർദേശം നൽകിയിട്ടുള്ളതിനാൽ നഗരത്തിലേക്ക്​ സാധാരണ ജനങ്ങളുടെ വരവ്​ നിലച്ചു. ഹോട്ടലുകളിൽനിന്നും പാർസൽ മാത്രമേ അനുവദിക്കുന്നുള്ളൂ.

നിർമാണ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ട്​. ന്യായവില ഷോപ്പുകൾ, പഴക്കടകൾ, പച്ചക്കറി കടകൾ, പാൽ ഉൽപന്നങ്ങളുടെ കടകൾ, മത്സ്യ-മാംസ കടകൾ, ഇൻഷുറൻസ്​ ഒാഫിസുകൾ, എ.ടി.എമ്മുകൾ എന്നിവ തുറന്നുപ്രവർത്തിക്കുന്നുണ്ട്​. ക്ഷേത്രങ്ങളിലും പള്ളികളിലും ​ചർച്ചുകളിലും നിയന്ത്രണം ശക്​തമാക്കി. മേയ്​ നാലുവരെ രാത്രികാല കർഫ്യൂ തുടരുമെന്നാണ്​ സർക്കാർ ഉത്തരവ്​. കർഫ്യൂ ശക്​തമാക്കുന്നതി​െൻറ ഭാഗമായി കേരള അതിർത്തി ഉൾ െപ്പടെ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലുമായി 75 ചെക്ക്​ പോസ്​റ്റുകൾ സ്​ഥാപിച്ചു.

എന്നാൽ യാത്രക്ക്​ തടസ്സമില്ല.​ യാത്ര​ാരേഖകളും തിരിച്ചറിയൽ കാർഡുമുണ്ടായാൽ മതിയാകും. കർഫ്യുവിനെ തുടർന്ന്​്​ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ഏതാണ്ട്​ എല്ലാം തന്നെ അടച്ചു. വിദ്യാർഥികൾക്ക്​ നാട്ടിലേക്ക്​ മടങ്ങുന്നതിനു തടസ്സമില്ല. റെയിൽവേ സ്​റ്റേഷനുകളിലും ബസ്​സ്​​റ്റാൻഡുകളിലും പൊലീസ്​ നിരീക്ഷണമുണ്ടെങ്കിലും യാത്രയെ തടസ്സപ്പെടുത്തുന്ന സമീപനമില്ല.

ഇന്ന്​ കെ.എസ്​.ആർ.ടി.സി സർവിസ്​ നഗരങ്ങളെ ബന്ധ​പ്പെടുത്തി മാത്രം

കാസർകോട്​ ജില്ലയിൽ ഇന്ന്​ 25 സർവിസ്​ മാത്രമേ കെ.എസ്​.ആർ.ടി.സി നടത്തുകയുള്ളൂ. മംഗളരുവിലേക്ക്​ സർവിസ്​ നടത്തും. പുത്തൂർ, സുള്ള്യ, കാഞ്ഞങ്ങാട്​, പയ്യന്നൂർ, കണ്ണൂർ റൂട്ടിൽ സർവിസുകളുണ്ടാകും. ഗ്രാമപ്രദേശങ്ങളിലേക്ക്​ സർവിസുകളുണ്ടാകില്ല. കോവിഡ്​ പ്രതിരോധ നടപടി ശക്​തമാക്കിയ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ്​ ഇൗ ഷെഡ്യൂളെന്നും കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ നിന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manglorelockdown#Covid19
News Summary - Mangalore to partial lockdown; Malayalee students started returning home
Next Story