Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതദ്ദേശ തെരഞ്ഞെടുപ്പ്​:...

തദ്ദേശ തെരഞ്ഞെടുപ്പ്​: കാസർകോട് ജില്ലയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ്​ തുടങ്ങി

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്​: കാസർകോട് ജില്ലയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ്​ തുടങ്ങി
cancel
camera_alt

പഞ്ചായത്തിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പിൽനിന്ന് 

കാസർകോട്​: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടി പഞ്ചായത്തിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ്​ നടന്നു. ഗ്രാമപഞ്ചായത്തിലേക്കുള്ള സ്​ത്രീ, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ്​ നടന്നത്​. നറുക്കെടുപ്പ് നടത്തുന്ന സ്​ഥലത്ത് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി വിഡിയോ കോൺഫറൻസിങ് വഴി അതത് പഞ്ചായത്തുകൾക്ക് നറുക്കെടുപ്പ് വീക്ഷിക്കാൻ സൗകര്യം ഒരുക്കി 'ലൈവാക്കി'. രോഗവ്യാപന തോത് കുറക്കുകയെന്ന ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബുവി​െൻറ ആശയത്തെ രാഷ്​ട്രീയ പാർട്ടികളും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

കലക്ടറേറ്റ് കോൺഫറൻസ്​ ഹാളിൽ ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു നേതൃത്വം നൽകി. ആദ്യ ദിവസം 19 പഞ്ചായത്തിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തീകരിക്കാൻ സാധിച്ചു. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ലൈവായി സംഘടിപ്പിക്കുന്നത് കേരളത്തിൽ ഇതാദ്യമാണ്. ഇന്ന് അവശേഷിക്കുന്ന പഞ്ചായത്തിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും. ഒക്ടോബർ അഞ്ചിനാണ് ബ്ലോക്ക്- ജില്ല പഞ്ചായത്ത് സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ്. ഡെപ്യൂട്ടി കലക്ടർമാരായ കെ. രവികുമാർ, എ.കെ. രമേന്ദ്രൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ്സൺ മാത്യു, ഫിനാൻസ്​ ഓഫിസർ കെ. സതീശൻ എന്നിവർ നറുക്കെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.

സംവരണ വാർഡുകൾ:

പള്ളിക്കര പഞ്ചായത്ത്: നാലാം വാർഡ് അമ്പങ്ങാട്, ആറാം വാർഡ് പനയാൽ, ഒമ്പതാം വാർഡ്​ ബംഗാട്, 10ാം വാർഡ് കുന്നൂച്ചി, 11ാം വാർഡ് വെളുത്തോളി, 13ാം വാർഡ് പാക്കം,15ാം വാർഡ്​ കീക്കാൻ, 17ാം വാർഡ് പൂച്ചക്കാട്,19ാം വാർഡ്​ പള്ളിപ്പുഴ, 20ാം വാർഡ്​ കരുവാക്കോട്, 21ാം വാർഡ്​ പള്ളിക്കര (സ്​ത്രീ സംവരണം). 12ാം വാർഡ് ആലക്കോട് (പട്ടികജാതി സംവരണം).

•അജാനൂർ പഞ്ചായത്ത്: ഒന്നാം വാർഡ് രാവണീശ്വരം, മൂന്ന് വേലശ്വരം, നാലാം വാർഡ് മഡിയൻ, അഞ്ചാം വാർഡ് മാണിക്കോത്ത്, എട്ടാം വാർഡ് കാട്ടുകുളങ്ങര, 10ാം വാർഡ് രാംനഗർ, 11ാം വാർഡ് പള്ളോട്ട്, 12ാം വാർഡ് കിഴക്കുംകര,13ാം വാർഡ് തുളിച്ചേരി, 14ാം വാർഡ്​ അതിഞ്ഞാൽ, 20ാം വാർഡ് മല്ലികമാൾ, 22ാം വാർഡ് ബാരിക്കാട് (സ്​ത്രീ സംവരണം), ആറാം വാർഡ് അടോട്ട് (പട്ടികജാതി സംവരണം).

•പുല്ലൂർ -പെരിയ പഞ്ചായത്ത്: ഒന്നാം വാർഡ് കുണിയ, രണ്ടാം വാർഡ് ആയമ്പാറ, മൂന്നാം വാർഡ് കൂടാനം, നാലാം വാർഡ് തന്നിതോട്, ആറാം വാർഡ് ഇരിയ, എട്ടാം വാർഡ് അമ്പലത്തറ, 10ാം വാർഡ് വിഷ്ണുമംഗലം, 13ാം വാർഡ് കേളോത്ത്, 15ാം വാർഡ് കായക്കുളം (സ്​ത്രീ സംവരണം), അഞ്ചാം വാർഡ് കല്യോട്ട് (പട്ടികവർഗ സംവരണം).

•കാറഡുക്ക ഗ്രാമപഞ്ചായത്ത്:

ഒന്നാം വാർഡ് പണിയ, രണ്ടാം വാർഡ് മുണ്ടോൾ, നാലാം വാർഡ് ആലന്തടുക്ക, എട്ടാം വാർഡ് കുണ്ടാർ , 11ാം വാർഡ് ബളക്ക, 13ാം കൊട്ടംകുഴി, 14ാം വാർഡ് കാറഡുക്ക,15ാം വാർഡ് ബെർലം (സ്​ത്രീ സംവരണം), 12ാം വാർഡ് മൂടംകുളം (പട്ടികജാതി സംവരണം).

•ഉദുമ പഞ്ചായത്ത് : നാലാം വാർഡ് അരമങ്ങാനം, ആറാം വാർഡ് വെടിക്കുന്ന്, ഏഴാം വാർഡ് നാലാംവാതുക്കൽ, എട്ടാം വാർഡ് എരോൽ, 10ാം വാർഡ് ആറാട്ടുകടവ്, 11ാം വാർഡ് മുതിയക്കാൽ, 15ാം വാർഡ് ബേക്കൽ, 17ാം വാർഡ് പാലക്കുന്ന്, 18ാം വാർഡ് കരിപ്പോടി, 19ാം വാർഡ് പള്ളം തെക്കേക്കര, 21ാം വാർഡ് അംബികാ നഗർ (സ്​ത്രീ സംവരണം), ഒന്നാം വാർഡ് ബേവൂരി (പട്ടികജാതി സംവരണം).

•കുമ്പടാജെ ഗ്രാമപഞ്ചായത്ത്: ഒന്നാം വാർഡ് അന്നടുക്ക, രണ്ടാം വാർഡ് മുനിയൂർ, മൂന്നാം വാർഡ് കുമ്പടാജെ, അഞ്ചാം വാർഡ് ചെറൂണി, എട്ടാം വാർഡ് ഒടമ്പള, 12ാം വാർഡ് അഗൽപാടി, 13ാം വാർഡ് ഉബ്രംഗള (സ്​ത്രീ സംവരണം), ഒമ്പതാം വാർഡ് മവ്വാർ (പട്ടികജാതി സംവരണം).

•വോർക്കാടി ഗ്രാമപഞ്ചായത്ത്: ഒന്നാം വാർഡ് പാവൂർ, അഞ്ചാം വാർഡ് ബോഡ്ഡോഡി,എട്ടാംവാർഡ് തലെക്കി, ഒമ്പതാം വാർഡ് സോഡംകൂർ,11ാം വാർഡ് കൊണിബൈൽ, 12ാം വാർഡ് കൊട്​ലമൊഗരു,14ാം വാർഡ് വോർക്കാടി, 15 വാർഡ് നല്ലെങ്കീ (സ്​ത്രീ സംവരണം), രണ്ടാം വാർഡ് കേടുംമ്പടി (പട്ടികജാതി സംവരണം).

•മംഗൽപ്പാടി ഗ്രാമപഞ്ചായത്ത്: രണ്ടാം വാർഡ് ഉപ്പള ഗേറ്റ്, മൂന്നാം വാർഡ് മുളിഞ്ച, ഏഴാം വാർഡ് പ്രതാപ് നഗർ, എട്ടാം വാർഡ് ബേക്കൂർ, ഒമ്പതാം വാർഡ് കുബണൂർ, 12ാം വാർഡ് ഇച്ചിലംങ്കോട്,13ാം വാർഡ് മുട്ടം, 14ാം വാർഡ് ഒളയം, 15ാം വാർഡ് ഷിറിയ, 16ാം വാർഡ് ബന്തിയോട്,19ാം വാർഡ് മംഗൽപാടി, 22ാം വാർഡ് ബപ്പായിതോട്ടി (സ്​ത്രീ സംവരണം), 21ാം വാർഡ് നയാബസാർ (പട്ടികജാതി സംവരണം).

•മടിക്കൈ ഗ്രാമപഞ്ചായത്ത്: അഞ്ചാം വാർഡ് കാഞ്ഞിരപ്പൊയിൽ, ഏഴാം വാർഡ് ചെരണത്തല, എട്ടാം വാർഡ് കോളിക്കുന്ന്, ഒമ്പതാം വാർഡ് എരിക്കുളം, 11ാം വാർഡ് കക്കാട്, 12ാം വാർഡ് അടുത്തത് പറമ്പ്, 13ാം വാർഡ് ചാളക്കടവ്, 14ാം വാർഡ് കീക്കാങ്കോട്ട് (സ്​ത്രീ സംവരണം). മൂന്നാം വാർഡ് വെള്ളാച്ചേരി (പട്ടികജാതി സംവരണം).

•മീഞ്ച ഗ്രാമപഞ്ചായത്ത്: മൂന്നാം വാർഡ് തലേകള, നാലാം വാർഡ് മീഞ്ച, അഞ്ചാം വാർഡ് ബേരികെ, ഏഴാം വാർഡ് ചിഗുരുപാദെ, എട്ടാം വാർഡ് ബാളിയൂർ, 11ാം വാർഡ് മജിബൈൽ, 12ാം വാർഡ് ദുർഗി പള്ള, 14ാം വാർഡ് കടമ്പാർ (സ്​ത്രീ സംവരണം), ഒന്നാം വാർഡ് മജിർപള്ള (പട്ടികജാതി സംവരണം).

•ബെള്ളൂർ ഗ്രാമപഞ്ചായത്ത്: ഒന്നാം വാർഡ് ഇന്ദുമൂല, നാലാം വാർഡ് മരതമൂല, ആറാം വാർഡ് കക്കബെട്ടു, 11ാം വാർഡ് കായിമാല, 12ാം വാർഡ് പനയാല, 13ാം വാർഡ് കിന്നിംഗാർ (സ്​ത്രീ സംവരണം), 10ാം വാർഡ് നാട്ടക്കൽ (പട്ടികജാതി സംവരണം), മൂന്നാം വാർഡ് കൊളതപ്പാറ (പട്ടികജാതി സ്​ത്രീ സംവരണം).

•മുളിയാർ ഗ്രാമപഞ്ചായത്ത്: നാലാം വാർഡ് ശ്രീഗിരി, അഞ്ചാം വാർഡ് പാത്തനടുക്കം, ഒമ്പതാം വാർഡ് ഇരിയണ്ണി, 10ാം വാർഡ് ബേപ്പ്, 11ാം വാർഡ് മുളിയാർ, 12ാം വാർഡ് ബോവിക്കാനം, 14ാം വാർഡ് മൂലടുക്കം, 15ാം വാർഡ് നെല്ലിക്കാട് (സ്​ത്രീ സംവരണം), 13ാം വാർഡ് ബാലനടുക്കം (പട്ടികജാതി സംവരണം).

•കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്: ഒന്നാം വാർഡ് ബേത്തൂർപ്പാറ, മൂന്നാം വാർഡ് ശങ്കരംപാടി, നാലാംവാർഡ് ഒറ്റമാവുങ്കാൽ, എട്ടാം വാർഡ് വീട്ടിയാടി, 12ാം വാർഡ് ആലിനുതാഴെ,14ാം വാർഡ് ഞെരു (സ്​ത്രീ സംവരണം), 15ാം വാർഡ് കളക്കര (പട്ടികവർഗ സംവരണം), രണ്ടാം വാർഡ് ചാടകം, ഒമ്പതാം വാർഡ് ചുരിത്തോട് (പട്ടികവർഗ സ്​ത്രീ സംവരണം).

•ബേഡടുക്ക ഗ്രാമപഞ്ചായത്ത്: ഒന്നാംവാർഡ് കല്ലളി, രണ്ടാം വാർഡ് വരിക്കുളം, മൂന്നാം വാർഡ് മരുതടുക്കം, അഞ്ചാം വാർഡ് ബീംബുങ്കാൽ, ഏഴാം വാർഡ് കുണ്ടൂച്ചി, ഒമ്പതാം വാർഡ് പെരിങ്ങാനം, 12ാം വാർഡ് മുന്നാട്, 15ാം വാർഡ് ബെരിദ (സ്​ത്രീ സംവരണം), 10ാം വാർഡ് പുലിക്കോട് (പട്ടികവർഗ സംവരണം), എട്ടാം വാർഡ് ബേഡകം (പട്ടികവർഗ സ്​ത്രീ സംവരണം)

•ദേലമ്പാടി ഗ്രാമപഞ്ചായത്ത്: ഒന്നാം വാർഡ് ഉജ്ജംപാടി, രണ്ടാം വാർഡ് ദേലമ്പാടി, ആറാം വാർഡ് ബെള്ളക്കാന, 10ാം വാർഡ് ബളവന്തടുക്ക, 12ാം വാർഡ് അഡൂർ, 14ാം വാർഡ് മൊഗർ, 15ാം വാർഡ് പള്ളങ്കോട്, 16ാം വാർഡ് മയ്യള (സ്​ത്രീ സംവരണം), മൂന്നാം വാർഡ് പരപ്പ (പട്ടികജാതി സംവരണം), അഞ്ചാംവാർഡ് ദേവരടുക്ക (പട്ടികവർഗ സംവരണം).

•എൻമകജെ ഗ്രാമപഞ്ചായത്ത്: രണ്ടാം വാർഡ് ചവർക്കാട്, അഞ്ചാം വാർഡ് ശിവഗിരി, ഒമ്പതാം വാർഡ് പെരള ഈസ്​റ്റ്​, 10ാം വാർഡ് പെരള വെസ്​റ്റ്​, 12ാം വാർഡ് ബൻപത്തടുക്ക, 13ാം വാർഡ് ഗുണാജെ, 15ാം വാർഡ് എൻമകജെ, 16ാം വാർഡ് ബജകുടല്, 17ാം വാർഡ് അട്കസ്​ഥല (സ്​ത്രീ സംവരണം), മൂന്നാം വാർഡ് ബാലെകലെ (പട്ടികജാതി സംവരണം).

•മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്: ഒന്നാം വാർഡ് കണ്വതീർഥ, രണ്ടാം തൂമിനാട്, അഞ്ചാം വാർഡ് ഗേറുകട്ടെ, ആറാം വാർഡ് ഉദ്യാവർ ഗത്തു, ഏഴാം വാർഡ് മച്ചംപാടി, പത്താം വാർഡ് അരിമല, 14 ാം വാർഡ് ബംഗ്ര മഞ്ചേശ്വരം,15 ാം വാർഡ് ഗുഡ്ഡെഗേരി , 16 ാം വാർഡ് കടപ്പുറം, 18ാം വാർഡ് അയ്യർകട്ടെ, 19ാം വാർഡ് കുണ്ടുകൊളകെ (സ്​ത്രീ സംവരണം), 13ാം വാർഡ് വാമഞ്ചൂർ കാജെ (പട്ടികജാതി സംവരണം).

•പൈവളിഗെ ഗ്രാമപഞ്ചായത്ത്: രണ്ടാം സിരന്തടുക്ക, നാലാം വാർഡ് ആവള, ആറാം വാർഡ് പെർവ്വോടി, ഏഴാം വാർഡ് ബെരിപദവ്, എട്ടാം വാർഡ് സുദംബള, ഒമ്പതാം വാർഡ് ചേരാൾ, 10ാം വാർഡ് സജൻകില, 11ാം വാർഡ് മാണിപ്പാടി, 12ാം വാർഡ് പെർമുദെ, 14ാം വാർഡ് ചേവാർ (സ്​ത്രീ സംവരണം), അഞ്ചാം വാർഡ് മുളിഗദ്ദെ (പട്ടികജാതി സംവരണം).

•പുത്തിഗൈ ഗ്രാമപഞ്ചായത്ത്: രണ്ടാം വാർഡ് ധർമത്തഡുക്ക, നാലാം വാർഡ് ബാഡൂർ, ആറാം വാർഡ് ഉർമി, എട്ടാം വാർഡ് സീതാംഗോളി, 10ാം വാർഡ് എടനാട്, 11ാം വാർഡ് മുകാരിക്കണ്ട, 14ാം വാർഡ് അംഗഡിമുഗർ (സ്​ത്രീ സംവരണം), 12ാം വാർഡ് പുത്തിഗെ (പട്ടികജാതി സംവരണം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local body ElectionKasaragod districtReservation Wards
News Summary - Local body Election: Reservation Wards in Kasaragod district
Next Story