റോഡ് അടച്ചു: ആംബുലൻസ് അര മണിക്കൂറോളം റോഡിൽ
text_fieldsഅഞ്ചരക്കണ്ടി - ചാലോട് റോഡ് അടച്ചതിനെ തുടർന്ന് കുടുങ്ങിയ ആംബുലൻസ്
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി - ചാലോട് റോഡിൽ ചിറമ്മൽ പീടികയിൽ റോഡ് അടച്ചതിനെ തുടർന്ന് ആംബുലൻസ് അര മണിക്കൂറോളം റോഡിൽ. ശ്രീകണ്ഠപുരം കൊയ്യത്തുനിന്ന് കോവിഡ് ടെസ്റ്റ് ചെയ്യാൻ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെൻറ് സെൻററിലേക്ക് രോഗിയുമായി വന്ന ആംബുലൻസാണ്, ചിറമ്മൽ പീടികയിൽ പൊലീസ് റോഡ് അടച്ചതിനെ തുടർന്ന് കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ച 12നാണ് സംഭവം. അര മണിക്കൂറോളം റോഡിൽനിന്ന ആംബുലൻസ് ഡ്രൈവർ പിന്നീട് കോവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിളിച്ചതിനെ തുടർന്നാണ് നടപടിയുണ്ടായത്. കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് കോവിഡ് സെൻററിലെത്തിയത്്.

