Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകാസര്‍കോട്ടും ലൈഫ്​...

കാസര്‍കോട്ടും ലൈഫ്​ മിഷൻ ഭവന സമുച്ചയം, നി​ര്‍മാ​ണോ​ദ്ഘാ​ട​നം മുഖ്യമന്ത്രി നി​ര്‍വ​ഹി​ച്ചു

text_fields
bookmark_border
Kasargod Life Mission Housing Complex
cancel
camera_alt

ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന ലൈ​ഫ് മി​ഷ​ന്‍ ഫ്ലാ​റ്റി​െൻറ ത്രി​മാ​ന മാ​തൃ​ക

കാ​സ​ർ​കോ​ട്​: ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന​ര​ഹി​ത​ര്‍ക്ക് പാ​ര്‍പ്പി​ട​മൊ​രു​ക്കു​ന്ന ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ഥ​മ ഭ​വ​ന​സ​മു​ച്ച​യ​ത്തി​െൻറ നി​ര്‍മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ നി​ര്‍വ​ഹി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​മ്മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം.​എ​ല്‍.​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ജി​ല്ല ക​ല​ക്‌​ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി.8100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് വീ​ടു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി ​ച്ച മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ പ​റ​ഞ്ഞു.

ചെ​മ്മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ കൈ​വ​ശ​മു​ള്ള ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. 44 കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള ഭ​വ​ന​സ​മു​ച്ച​യ​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന​ത്. എ​ല്‍.​ജി.​എ​സ്.​എ​ഫ്-​പ്രീ​ഫാ​ബ് എ​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​േ​യാ​ഗി​ച്ചാ​ണ് 50 സെൻറ്​ സ്ഥ​ല​ത്ത് നാ​ലു നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം നി​ര്‍മി​ക്കു​ക. ഇ​തു​പ്ര​കാ​രം വ​ള​രെ വേ​ഗ​ത്തി​ല്‍ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​നം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കും.

നി​ര്‍മാ​ണ​ങ്ങ​ള്‍ക്ക് ബ​ല​വും കൂ​ടു​ത​ലാ​യി​രി​ക്കും. 26,848 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തീ​ര്‍ണ​മു​ള്ള സ​മു​ച്ച​യ​ത്തി​ല്‍ 511 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വീ​ത​മു​ള്ള 44 വ്യ​ക്തി​ഗ​ത ഭ​വ​ന യൂ​നി​റ്റു​ക​ളാ​ണു​ള്ള​ത്.ര​ണ്ട് ബെ​ഡ്‌​റൂം, ഹാ​ള്‍, അ​ടു​ക്ക​ള, ബാ​ല്‍ക്ക​ണി, ശു​ചി​മു​റി എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ഒ​രു യൂ​നി​റ്റ്.ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ന്‍ ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ര്‍ എം. ​വ​ത്സ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്കു​ഞ്ഞി ചാ​യി​ൻ​റ​ടി, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ക​ല്ല​ട്ര അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഫൈ​ജ അ​ബൂ​ബ​ക്ക​ര്‍, ബ്ലോ​ക്ക് അം​ഗം ടി.​ഡി. ക​ബീ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​സി​യ മു​ഹ​മ്മ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്​​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 8162 ലൈ​ഫ് ഭ​വ​ന​ങ്ങ​ള്‍

ലൈ​ഫ് മി​ഷ​ന്‍ ഭ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 8162 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 2886 വീ​ടു​ക​ളാ​ണ് കൈ​മാ​റി​യ​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 3026 വീ​ടു​ക​ള്‍ കൈ​മാ​റി.പി.​എം.​എ.​വൈ റൂ​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 568ഉം ​പി.​എം.​എ.​വൈ അ​ര്‍ബ​നി​ല്‍ 1165ഉം ​പ​ട്ടി​ക​ജാ​തി വ​കു​പ്പ് -399, പ​ട്ടി​ക​വ​ര്‍ഗ വ​കു​പ്പ് -16, ഫി​ഷ​റീ​സ് വ​കു​പ്പ് -70 വീ​ടു​ക​ളും ന​ല്‍കി​യി​ട്ടു​ണ്ട്.

മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ടി​രു​ന്ന 32 വീ​ടു​ക​ളു​ടെ​യും നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ര്‍ക്ക് വേ​ണ്ടി​യു​ള്ള ലൈ​ഫ് മി​ഷ​ന്‍ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 2566 പേ​രാ​ണ് അ​ര്‍ഹ​രാ​യി​ട്ടു​ള്ള​ത്.

Show Full Article
TAGS:Life Mission Housing Complex 
News Summary - Kasargod Life Mission Housing Complex
Next Story