Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകാസർകോട്​ അപകട...

കാസർകോട്​ അപകട മരണനിരക്കിൽ 46 ശതമാനം കുറവ്​; രണ്ടുമാസത്തിനിടെ 78.50 ലക്ഷം പി​ഴ

text_fields
bookmark_border
കാസർകോട്​ അപകട മരണനിരക്കിൽ 46 ശതമാനം കുറവ്​; രണ്ടുമാസത്തിനിടെ 78.50 ലക്ഷം പി​ഴ
cancel

കാ​സ​ർ​കോ​ട്​: സേ​ഫ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്സ്മെൻറ് വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ ജി​ല്ല​യി​ലെ അ​പ​ക​ട മ​ര​ണ​നി​ര​ക്കി​ൽ ഡി.​സി.​ആ​ർ.​ബി ക​ണ​ക്ക് പ്ര​കാ​രം മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 46.15 ശ​ത​മാ​നം കു​റ​വ്.

അ​പ​ക​ട​നി​ര​ക്കി​ൽ നാ​ലു ശ​ത​മാ​ന​വും കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്സ്മെൻറി​ന്​ കീ​ഴി​ൽ 4000ലേ​റെ കേ​സു​ക​ളി​ലാ​യി 78,50,800 രൂ​പ​യാ​ണ്​ പി​ഴ വി​ധി​ച്ച​ത്.

ഇ​തി​ൽ 27,68,300 രൂ​പ​യോ​ളം ഈ​ടാ​ക്കി​ക്ക​ഴി​ഞ്ഞു. ഹാ​ജ​രാ​കാ​നു​ള്ള അ​ല്ലെ​ങ്കി​ൽ, ഓ​ൺ​ലൈ​നാ​യി പി​ഴ ഒ​ടു​ക്കു​ന്ന​തി​ന് നോ​ട്ടീ​സു​ക​ളും അ​യ​ച്ചു.

30 ദി​വ​സ​ത്തി​ന​കം പി​ഴ​യൊ​ടു​ക്കാ​ത്ത കേ​സു​ക​ൾ വെ​ർ​ച്വ​ൽ കോ​ട​തി​യി​ലേ​ക്കും തു​ട​ർ​ന്ന് ജി​ല്ല കോ​ട​തി​യി​ലേ​ക്കും തീ​ർ​പ്പു​ക​ൽ​പി​ക്കു​ന്ന​തി​നാ​യി അ​യ​ക്കു​മെ​ന്ന്​ എ​ൻ​ഫോ​ഴ്‌​സ്മെൻറ് ആ​ർ.​ടി.​ഒ ടി.​എം. ജ​ഴ്സ​ൺ പ​റ​ഞ്ഞു.

വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും വാ​ഹ​ന​ങ്ങ​ളു​മാ​യി ഇ​റ​ങ്ങു​ന്ന​വ​ർ റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച് വാ​ഹ​ന​മോ​ടി​ക്കാ​നും ആ​ർ.​ടി.​ഒ നി​ർ​ദേ​ശി​ച്ചു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ബ്രീ​ത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി.

അ​മി​ത​ഭാ​രം ക​യ​റ്റി​പ്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ച്​ യാ​ത്ര​ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും അ​തി​തീ​വ്ര പ്ര​കാ​ശ​മു​ള്ള ഹെ​ഡ് ലാ​മ്പു​ക​ൾ, ക​ള​ർ ലൈ​റ്റു​ക​ൾ ഇ​വ​ക്കെ​തി​രെ​യും ഇ-​ച​ലാ​ൻ വ​ഴി കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തു.

നി​യ​മ​ലം​ഘ​​ക​രെ, നി​ങ്ങ​ൾ ഇ-​ച​ലാ​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ!

കാ​സ​ർ​കോ​ട്​: റോ​ഡി​ലെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ ഇ-​ച​ലാ​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ ഫോ​ട്ടോ എ​ടു​ത്ത് ച​ലാ​ൻ ക്രി​യേ​റ്റ് ചെ​യ്യു​ന്ന​തോ​ടെ വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ൽ വാ​ഹ​ൻ സം​വി​ധാ​നം​വ​ഴി എ​സ്.​എം.​എ​സും ല​ഭി​ക്കും. ച​ലാ​ൻ നോ​ട്ടീ​സ് ഉ​ട​മ​സ്ഥ​െൻറ വീ​ട്ടി​ലു​മെ​ത്തും.

റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ണ്ടാ​ൽ പി​ന്തി​രി​ഞ്ഞു പോ​കു​ന്ന​വ​രു​ടേ​തു​ൾ​പ്പെ​ടെ, അ​നൗ​ദ്യോ​ഗി​ക​മാ​യി വാ​ഹ​ന​ത്തി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യ​വ​ർ, ര​ജി​സ്​​റ്റ​ർ ന​മ്പ​ർ കൃ​ത്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​വ​ർ, ട്രി​പ്പി​ൾ റൈ​ഡ്‌, ​െമാ​െ​ബെ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള ഡ്രൈ​വി​ങ്, ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ​യു​ള്ള യാ​ത്ര തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ൻ​ഫോ​ഴ്സ്മെൻറ് ഓ​ഫി​സ​ർ​മാ​രു​ടെ മൊ​ബൈ​ൽ കാ​മ​റ​യി​ലോ ഇ​ൻ​റ​ർ​സെ​പ്റ്റ​ർ വാ​ഹ​ന​ത്തി​ലെ സ​ർ​വൈ​ല​ൻ​സ് കാ​മ​റ​യി​ലോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തും.

വാ​ഹ​ന​ത്തി​െൻറ ന​മ്പ​ർ ല​ഭ്യ​മാ​കു​ന്ന​മു​റ​ക്ക്​ വാ​ഹ​ന​ത്തി​െൻറ സ​ക​ല വി​വ​ര​ങ്ങ​ളും ഇ-​ച​ലാ​നി​ൽ ല​ഭ്യ​മാ​കും. ഇ​ൻ​ഷു​റ​ൻ​സ്, പൊ​ലൂ​ഷ​ൻ, ടാ​ക്സ്, ഫി​റ്റ്ന​സ്, കേ​സ് ഹി​സ്​​റ്റ​റി ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​കു​ന്ന​തോ​ടെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​ക്ക്​ പി​ഴ​ത്തു​ക ചേ​ർ​ന്നു​ള്ള ച​ലാ​നാ​ണ്​ ക്രി​യേ​റ്റ് ചെ​യ്യു​ക.

Show Full Article
TAGS:Kasargod accident death accident 
News Summary - Kasargod accident death rate drops by 46%
Next Story