Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക​ണ്ണൂ​ർ -ബം​ഗ​ളു​രു...

ക​ണ്ണൂ​ർ -ബം​ഗ​ളു​രു എ​ക്​​സ്​​പ്ര​സ്​ ഇ​ന്നു​മു​ത​ൽ വീണ്ടും

text_fields
bookmark_border
train
cancel

കാ​സ​ർ​കോ​ട്​: ക​ണ്ണൂ​രി​ൽ നി​ന്ന് മം​ഗ​ലാ​പു​രം വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​ക്സ്പ്ര​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ട്ടം പു​ന​രാ​രം​ഭി​ക്കുന്നു. ഉ​ത്ത​ര മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി മം​ഗ​ലാ​പു​രം വ​ഴി​യു​ള്ള ക​ണ്ണൂ​ർ -ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് ഒ​ട്ടേ​റെ കൂ​ടു​ത​ൽ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.

നേ​ര​ത്തേ ഈ ​വ​ണ്ടി ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം 78 കി.​മീ​റ്റ​ർ അ​ധി​ക ദൂ​ര​മു​ള്ള മൈ​സൂ​ർ വ​ഴി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും കു​റ​ഞ്ഞ ദൂ​ര​മു​ള്ള കു​നി​ഗാ​ൽ/​ശ്രാ​വ​ണ ബ​ള​ഗോ​ള വ​ഴി​യാ​ക്കി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, മം​ഗ​ലാ​പു​ര​ത്ത് ര​ണ്ടു മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്. ഈ ​വ​ണ്ടി കാ​ർ​വാ​റി​ൽ നി​ന്ന് വ​രു​ന്ന വ​ണ്ടി​യു​മാ​യി കൂ​ട്ടി​ക്കെ​ട്ടി​യാ​യി​രു​ന്നു നേ​ര​ത്തേ മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ കാ​ർ​വാ​ർ വ​ണ്ടി സ്വ​ത​ന്ത്ര​മാ​യി വേ​റെ​ത്ത​ന്നെ ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ർ​ക്കി​പ്പോ​ൾ ഇ​തു​മൂ​ലം സ​മ​യ​ലാ​ഭ​മു​ണ്ട്. മു​ഴു​വ​ൻ ദൂ​രം ഓ​ടി​യെ​ത്താ​ൻ 15 മ​ണി​ക്കൂ​ർ എ​ടു​ത്തി​രു​ന്ന ക​ണ്ണൂ​ർ -ബം​ഗ​ളൂ​രു വ​ണ്ടി പു​തി​യ സ​മ​യ ക്ര​മ​പ്ര​കാ​രം പ​തി​മൂ​ന്ന് മ​ണി​ക്കൂ​റി​ൽ എ​ത്തി​ച്ചേ​രും. നി​ല​വി​ൽ കോ​യ​മ്പ​ത്തൂ​ർ വ​ഴി​യു​ള​ള ക​ണ്ണൂ​ർ -യ​ശ്വ​ന്ത്​​പു​ർ എ​ക്സ്പ്ര​സി​നെ​ക്കാ​ൾ അ​ര​മ​ണി​ക്കൂ​ർ കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് ഈ ​വ​ണ്ടി ക​ണ്ണൂ​രി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും. മാ​ത്ര​വു​മ​ല്ല, മെ​ജ​സ്​​റ്റി​ക്കി​ൽ ട്രാ​ഫി​ക് തി​ര​ക്ക് കൂ​ടു​ന്ന​തി​ന് മു​മ്പേ എ​ത്തി​ച്ചേ​രാ​നും പ​റ്റും.

പു​തി​യ സ​മ​യ​ക്ര​മം:

ക​ണ്ണൂ​ർ -16.50, പ​യ്യ​ന്നൂ​ർ -17.15, നീ​ലേ​ശ്വ​രം -17.35, കാ​ഞ്ഞ​ങ്ങാ​ട് -17.45, കാ​സ​ർ​കോ​ട്​ -18.05, മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ -20.00 , ബം​ഗ​ളൂ​രു -06.50.

തി​രി​ച്ചു​ള​ള വ​ണ്ടി ഞാ​യ​ർ മു​ത​ൽ ത​ന്നെ ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

സ​മ​യ​ക്ര​മം ഇ​ങ്ങ​നെ:

ബം​ഗ​ളൂ​രു -21.30, മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ -08.15, കാ​സ​ർ​കോ​ട്​ -09.00, കാ​ഞ്ഞ​ങ്ങാ​ട് -09.20, നീ​ലേ​ശ്വ​രം -09.30 , പ​യ്യ​ന്നൂ​ർ -09.50, ക​ണ്ണൂ​ർ -10.55

കു​മ്പ​ള റെ​യി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ത് സം​ബ​ന്ധ​മാ​യി സൗ​ത്ത് വെ​സ്​​റ്റേ​ൺ റെ​യി​ൽ​വേ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് റൂ​ട്ടി​ലും സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റം വ​രു​ത്തി വ​ണ്ടി പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത റെ​യി​ൽ​വേ അ​ധി​കൃ​ത​രെ അ​സോ​സി​യേ​ഷ​ൻ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banglore kannur expresstrain
News Summary - Kannur-Bangalore Express will resume today
Next Story