Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.എസ്.എൽ.സി ബുക്കിലെ...

എസ്.എസ്.എൽ.സി ബുക്കിലെ വിവരങ്ങൾ മാഞ്ഞു

text_fields
bookmark_border
എസ്.എസ്.എൽ.സി ബുക്കിലെ വിവരങ്ങൾ മാഞ്ഞു
cancel
camera_alt

representational image

കാസർകോട്: 2018ൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ ആറിലൊന്ന് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ മാഞ്ഞു.

ഇപ്പോൾ ബിരുദ പ്രവേശനത്തിന് ഇൗ സർട്ടിഫിക്കറ്റ് ആവശ്യമായിരിക്കെയാണ് മിക്ക കുട്ടികളുടെയും ഫലം മാഞ്ഞുപോയത്.

2018 മാർച്ചിൽ എസ്.എസ്.എൽ.സി ഫലത്തെ തുടർന്ന് ലഭിച്ച സർട്ടിഫിക്കറ്റ്​ വിദ്യാർഥികൾ പ്ലസ് വണിന് ചേരു​േമ്പാൾ സ്കൂളുകളിൽ ഏൽപിച്ചിരുന്നു. ചില വിദ്യാർഥികൾക്ക് ആ സമയത്തുതന്നെ അക്ഷരം മായുന്ന കാഴ്ച കണ്ടിരുന്നു.

സ്കൂൾ അധികൃതരെ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ പരീക്ഷാ സെക്രട്ടറി സർട്ടിഫിക്കറ്റുകൾ തിരിച്ചുവിളിച്ചു.

എന്നാൽ, ശ്രദ്ധയിൽപെടാത്ത കുട്ടികൾ ഇപ്പോൾ പ്ലസ്​ ടു ഫലം വന്നു കഴിഞ്ഞ് സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങിയപ്പോഴാണ് എസ്.എസ്.എൽ.സി ജയിച്ചതി​െൻറ തെളിവ്​ അപ്രത്യക്ഷമായത്​ കണ്ടു പേടിച്ചത്​.

രണ്ടു വർഷമായി തങ്ങളുടെ സർട്ടിഫിക്കറ്റിനകത്ത് നടക്കുകയായിരുന്ന രാസമാറ്റം അവരറിഞ്ഞില്ല. ഒന്നും രണ്ടുമല്ല, കാസർകോട് വിദ്യാഭ്യാസ ജില്ല ഒാഫിസിൽ ഇതിനകം 3000 സർട്ടിഫിക്കറ്റുകൾ തിരിച്ചേൽപിക്കപ്പെട്ടിട്ടുണ്ട്.

'മൂവായിരത്തോളം സർട്ടിഫിക്കറ്റുകൾ ശരിയാക്കി തിരികെകൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ വീണ്ടും സർട്ടിഫിക്കുറ്റകൾ എത്തികൊണ്ടിരിക്കുന്നു. തിരുവനന്തപുരം വകുപ്പ് ഒാഫിസ്പരിസരം ഹോട്​സ്​പോട്ടാണ്. ഒാഫിസിൽ ജീവനക്കാർകുറവ്.

ഇതുകാരണം തിരുത്തൽ നടക്കുന്നില്ല. സർട്ടിഫിക്കറ്റുകൾ അയച്ചുകൊടുക്കാനും സംവിധാനമില്ല. അതുകാരണമാണ് വൈകുന്നത്'-വിദ്യാഭ്യാസ ഒാഫിസിൽനിന്ന്​ അറിയിച്ചു. 2018ൽ ആറു കേന്ദ്രങ്ങളെയാണ് എസ്.എസ്.എൽ സി പുസ്തകം അച്ചടിക്കാൻ ഏൽപിച്ചത്.

ഇതിൽഒരു അച്ചടിശാലയിൽനിന്ന്​ വന്ന പുസ്തകമാണ് മുഴുവൻ അച്ചടി മാഞ്ഞുകൊണ്ടിരിക്കുന്നത്. പ്രശ്​നമുള്ള സർട്ടിഫിക്കറ്റുകളെല്ലാം മാറ്റി നൽകുമെന്നും ഇതു ബിരുദ പ്രവേശനത്തെ ബാധിക്കില്ലെന്നും വിദ്യാഭ്യാസവകുപ്പ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC bookKasaragod Newscertificate fading
Next Story