Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനന്മയുടെ പാൽ ചുരത്തും...

നന്മയുടെ പാൽ ചുരത്തും നാട്​: കോവിഡ് പ്രതിസന്ധിയിലും ജില്ലയില്‍ പാലുല്‍പാദനത്തില്‍ വര്‍ധന

text_fields
bookmark_border
Increase in milk production in the district during the covid crisis
cancel
camera_alt

പ​ന​ത്ത​ടി ക്ഷീ​ര​ഗ്രാ​മം

കാ​സ​ർ​കോ​ട്​: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും ജി​ല്ല​യി​ല്‍ പാ​ലു​ല്‍പാ​ദ​ന​ത്തി​ല്‍ 35 ശ​ത​മാ​നം വ​ള​ര്‍ച്ച. 2020 ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​തി​ദി​ന പാ​ല്‍സം​ഭ​ര​ണം 55,263 ലി​റ്റ​ര്‍ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ട്​ മാ​സ​ത്തി​നു​ള്ളി​ല്‍ പ്ര​തി​ദി​ന സം​ഭ​ര​ണ​ത്തി​ല്‍ 19196 ലി​റ്റ​ര്‍ പാ​ലാ​ണ് ജി​ല്ല​യി​ല്‍ കൂ​ടി​യ​ത്. 144 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍നി​ന്നാ​യി ഉ​ല്‍പാ​ദി​പ്പി​ച്ച​ത് 74458 ലി​റ്റ​ര്‍ പാ​ല്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ദി​ന പാ​ല്‍ സം​ഭ​ര​ണം പ​ര​പ്പ ബ്ലോ​ക്കി​ലാ​ണ്-23944 ലി​റ്റ​ര്‍. ഇ​വി​ടെ 42 ക്ഷീ​ര​സം​ഘ​ങ്ങ​ളു​ണ്ട്.

സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്കൊ​പ്പം ലോ​ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ക്ഷീ​ര​കൃ​ഷി മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​തും കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡ് പ​ദ്ധ​തി​യി​ല്‍ ക്ഷീ​ര ക​ര്‍ഷ​ക​രെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി വാ​യ്പ ന​ല്‍കി​യ​തും ക്ഷീ​ര​മേ​ഖ​ല​ക്ക്​ പു​ത്ത​ന്‍ ഉ​ണ​ര്‍വേ​കി. 14.67 കോ​ടി രൂ​പ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​‍െൻറ പ​ദ്ധ​തി​ക​ള്‍ പ്ര​കാ​ര​വും 37.52 കോ​ടി രൂ​പ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ മു​ഖേ​ന​യും 13.68 ല​ക്ഷം രൂ​പ എ​സ്‌.​സി.​എ.​ടു എ​സ്‌.​സി.​പി പ​ദ്ധ​തി പ്ര​കാ​ര​വും ആ​കെ 52.33 കോ​ടി രൂ​പ​യാ​ണ് അ​ഞ്ച്​ വ​ര്‍ഷ​മാ​യി ജി​ല്ല​യി​ലെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ച്ച​ത്.

33 സം​ഘ​ങ്ങ​ളു​ള്ള നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ല്‍ പ്ര​തി​ദി​ന പാ​ല്‍സം​ഭ​ര​ണം 15550 ലി​റ്റ​റാ​ണ്. മ​റ്റു ബ്ലോ​ക്കു​ക​ളി​ലെ പ്ര​തി​ദി​ന പാ​ല്‍ ഉ​ല്‍പാ​ദ​ന​ത്തി​‍െൻറ വി​വ​ര​ങ്ങ​ള്‍: കാ​ഞ്ഞ​ങ്ങാ​ട് 18 സം​ഘ​ങ്ങ​ള്‍, 11542 ലി​റ്റ​ര്‍, കാ​റ​ഡു​ക്ക 20 സം​ഘ​ങ്ങ​ള്‍, 8902 ലി​റ്റ​ര്‍, മ​ഞ്ചേ​ശ്വ​രം 16 സം​ഘ​ങ്ങ​ള്‍, 8466 ലി​റ്റ​ര്‍, കാ​സ​ര്‍കോ​ട് 15 സം​ഘ​ങ്ങ​ള്‍, 6054 ലി​റ്റ​ര്‍.

നി​ല​വി​ല്‍ 144 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലൂ​ടെ 8610 ക്ഷീ​ര ക​ര്‍ഷ​ക​രാ​ണ് പാ​ല്‍ ന​ല്‍കു​ന്ന​ത്. ഇ​വ​രി​ല്‍ 1959 ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് 9.6 കോ​ടി രൂ​പ​യാ​ണ് കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡ് വാ​യ്പ​യാ​യി അ​നു​വ​ദി​ച്ച​ത്. 2003-04 കാ​ല​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​തി​ദി​ന സം​ഭ​ര​ണം 13155 ലി​റ്റ​ര്‍ ആ​യി​രു​ന്നു​വെ​ങ്കി​ല്‍ 2019-20 വ​ര്‍ഷ​ത്തി​ല്‍ അ​ത് 68175 ലി​റ്റ​ര്‍ ആ​ണ്. ജി​ല്ല​യി​ലെ 139 ആ​പ്‌​കോ​സ്, അ​ഞ്ച് പ​ര​മ്പ​രാ​ഗ​ത സം​ഘ​ങ്ങ​ളി​ല്‍ നി​ന്നാ​യി 2020 ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ 74,458 ലി​റ്റ​ര്‍ പാ​ലാ​ണ് ജി​ല്ല​യി​ല്‍ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലൂ​ടെ സം​ഭ​രി​ച്ച​ത്.

ക്ഷീ​ര​മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി പോ​ലെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ക​ര്‍ഷ​ക​ര്‍ക്ക് താ​ങ്ങാ​യി മാ​റു​ക​യാ​ണ് ക്ഷീ​ര​മേ​ഖ​ല. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​നോ​ടൊ​പ്പം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്കാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.

ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി: തു​ട​ക്കം പ​ന​ത്ത​ടി​യി​ല്‍

കാ​സ​ർ​കോ​ട്​: ക്ഷീ​ര​മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി ജി​ല്ല​യി​ല്‍ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കി​യ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ ക്ഷീ​ര​മേ​ഖ​ല​യി​ല്‍ വ​ലി​യ നേ​ട്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. പ​ന​ത്ത​ടി​യി​ല്‍ 2017-18ല്‍ 14,30,628 ​ലി​റ്റ​ര്‍ പാ​ലു​ല്‍പാ​ദ​ന​മു​ണ്ടാ​യി​രു​ന്ന​ത് ക്ഷീ​ര​ഗ്രാ​മം ന​ട​പ്പാ​ക്കി​യ ശേ​ഷം 2018-19ല്‍ 18,19,478 ​ലി​റ്റ​റാ​യും 2019-20ല്‍ 20,03,084 ​ലി​റ്റ​റാ​യും വ​ര്‍ധി​ച്ചു​വെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജീ​ജ സി. ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ ര​ണ്ടാം ഘ​ട്ടം ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എം.​എ​ല്‍.​എ ചെ​യ​ര്‍മാ​നാ​യ നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ 50 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു ക്ഷീ​ര​ഗ്രാ​മ​ത്തി​ന് ല​ഭി​ക്കു​ക.

അ​ഞ്ച് പ​ശു യൂ​നി​റ്റി​ന് 1,84,000 രൂ​പ​യും ര​ണ്ട് പ​ശു യൂ​നി​റ്റി​ന് 69000 രൂ​പ​യും മൂ​ന്ന് പ​ശു-​ഒ​രു കി​ടാ​രി യൂ​നി​റ്റി​ന് 1,5,0000 രൂ​പ​യും ഒ​രു പ​ശു-​ഒ​രു കി​ടാ​രി യൂ​നി​റ്റി​ന് 53,000 രൂ​പ​യും സ​ബ്‌​സി​ഡി​യാ​യി ല​ഭി​ക്കും. ഫാ​മി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ വാ​ങ്ങി​ക്കു​ന്ന​തി​ന് 50,000 രൂ​പ​യും ക​റ​വ യ​ന്ത്രം വാ​ങ്ങി​ക്കു​ന്ന​തി​ന് 25,000 രൂ​പ​യും പ​ശു​ത്തൊ​ഴു​ത്തി​നാ​യി 50,000 രൂ​പ​യും തൊ​ഴു​ത്തി​ലെ ചൂ​ട് കു​റ​ക്കാ​നാ​വ​ശ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 25,000 രൂ​പ​യും കാ​ത്സ്യം പൊ​ടി​ക​ള്‍ വാ​ങ്ങാ​ന്‍ 101 രൂ​പ​യും സ​ബ്‌​സി​ഡി​യാ​യി ല​ഭി​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ക്കും.

ക്ഷീ​ര​മേ​ഖ​ലയിലെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ള്‍:

-മി​ല്‍ക്ക് ഷെ​ഡ് വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 927 പ​ശു​ക്ക​ളെ​യും 415 കി​ടാ​രി​ക​ളെ​യും വാ​ങ്ങു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ല്‍കി

-101 ക​ര്‍ഷ​ക​ര്‍ക്ക് ക​ടാ​ശ്വാ​സം ന​ല്‍കി

-ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലും അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും 50 ല​ക്ഷം വീ​തം രൂ​പ​യു​ടെ ക്ഷീ​ര​വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി.

-പ​ശു​ക്ക​ളു​ടെ മ​ര​ണം മൂ​ലം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യ 151 ക​ര്‍ഷ​ക​ര്‍ക്ക് 15000 രൂ​പ വീ​തം ആ​കെ 22.65 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു.

-137 ക​റ​വ​യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് 25,000 രൂ​പ വീ​തം 34.25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍കി.

-ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 16.92 കോ​ടി രൂ​പ മി​ല്‍ക്ക് ഇ​ന്‍സെൻറി​വാ​യും കാ​ലി​ത്തീ​റ്റ ധ​ന​സ​ഹാ​യ​മാ​യും ക​ര്‍ഷ​ക​രി​ലെ​ത്തി​ച്ചു.

-70 ക​ര്‍ഷ​ക​ര്‍ക്ക് ധ​ന​സ​ഹാ​യം ന​ല്‍കി. പ്ര​ള​യ കാ​ല​ത്ത് 35.45 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും കോ​വി​ഡ് കാ​ല​ത്ത് 10634 ചാ​ക്ക് കാ​ലി​ത്തീ​റ്റ​യും ന​ല്‍കി.

-ആ​റ് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ പു​തു​താ​യി ആ​രം​ഭി​ച്ചു.

-ര​ണ്ട് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ച്ചു.

-27 ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്ക് കെ​ട്ടി​ട നി​ർ​മാ​ണ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു.

-89 ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്ക് ധ​ന​സ​ഹാ​യം

-ക്ഷീ​ര ക​ര്‍ഷ​ക ക്ഷേ​മ നി​ധി​യി​ല്‍നി​ന്ന്​ 2510 ക​ര്‍ഷ​ക​ര്‍ക്ക് പെ​ന്‍ഷ​ന്‍.

-ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളാ​യ 3588 ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് 1047 ല​ക്ഷം രൂ​പ കോ​വി​ഡ് ധ​ന​സ​ഹാ​യം ന​ല്‍കി

-ക്ഷീ​ര സാ​ന്ത്വ​നം ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി പ്ര​കാ​രം ക​ര്‍ഷ​ക​ര്‍ക്ക് 18.76 ല​ക്ഷം രൂ​പ​യു​ടെ ക്ലെ​യിം ന​ല്‍കി

-ക്ഷീ​ര​സം​ഗ​മ​ങ്ങ​ള്‍, ക​ന്നു​കാ​ലി പ്ര​ദ​ര്‍ശ​നം, സെ​മി​നാ​റു​ക​ള്‍, എ​ക്‌​സി​ബി​ഷ​നു​ക​ള്‍, ​െഡ​യ​റി എ​ക്‌​സ്‌​പോ, മി​ക​ച്ച ക്ഷീ​ര​ക​ര്‍ഷ​ക​രെ ആ​ദ​രി​ക്ക​ല്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milkcovid
News Summary - Increase in milk production in the district during the covid crisis
Next Story