സബ്ജൂനിയർ, ജൂനിയർ ഫുട്ബാൾ ടീം സെലക്ഷൻ
text_fieldsതൃക്കരിപ്പൂർ: സംസ്ഥാന സബ്ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനുള്ള ജില്ല ടീമിനെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയലുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
2006 ജനുവരി ഒന്നിനും 2007 ഡിസംബർ 31നും ഇടയിൽ ജനിച്ച കുട്ടികൾ സബ്ജൂനിയർ വിഭാഗത്തിലും 2004 ജനുവരി ഒന്നിനും 2005 ഡിസംബർ 31നും ഇടയിൽ ജനിച്ച കുട്ടികൾ ജൂനിയർ വിഭാഗത്തിലും നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാം.
താൽപര്യമുള്ള കുട്ടികൾ രജിസ്ട്രേഷൻ ഫീസ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ല ഫുട്ബാൾ അസോസിയേഷൻ മെംബർ ക്ലബുകളുമായി ബന്ധപ്പെട്ട് മാർച്ച് 10ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡി.എഫ്.എ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9895532113, 9400118118 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

