Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാമനിർദേശ പത്രിക...

നാമനിർദേശ പത്രിക സമർപ്പണത്തിന് ഇനി അഞ്ച് ദിവസം കൂടി

text_fields
bookmark_border
നാമനിർദേശ പത്രിക സമർപ്പണത്തിന് ഇനി അഞ്ച് ദിവസം കൂടി
cancel

കാ​സ​ർ​കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് ഇ​നി അ​ഞ്ചു ദി​വ​സം കൂ​ടി. മാ​ർ​ച്ച് 19 ആ​ണ് പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി. 20ന് ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 22 ആ​ണ്. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു വ​രെ വ​ര​ണാ​ധി​കാ​രി​ക​ൾ മു​മ്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ഇ​ത്ത​വ​ണ ഓ​ൺ​ലൈ​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. https://suvidha.eci.gov.in/suvidhaac/public/login എ​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ഓ​ൺ​ലൈ​നാ​യി പ​ത്രി​ക ന​ൽ​കാം.

13 താൽക്കാലിക ബൂത്തുകൾ

കാ​സ​ർ​കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ൽ നാ​ല് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 13 താ​ൽ​ക്കാ​ലി​ക ബൂ​ത്തു​ക​ൾ ഒ​രു​ക്കും. ജി​ല്ല​യി​ലാ​കെ 983 മെ​യി​ൻ പോ​ളി​ങ് ബൂ​ത്തു​ക​ളും 608 ഓ​ക്‌​സി​ലി​യ​റി ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്. ആ​യി​ര​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​ർ ഉ​ള്ളി​ട​ത്താ​ണ് ഓ​ക്‌​സി​ലി​യ​റി ബൂ​ത്ത് അ​നു​വ​ദി​ച്ച​ത്. ആ​കെ 524 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 1591 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ ഒ​ന്നും കാ​സ​ർ​കോ​ട് അ​ഞ്ചും കാ​ഞ്ഞ​ങ്ങാ​ട് ഒ​ന്നും തൃ​ക്ക​രി​പ്പൂ​രി​ൽ ആ​റും താ​ൽ​ക്കാ​ലി​ക ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കും.

താ​ൽ​ക്കാ​ലി​ക ബൂ​ത്തു​ക​ൾ

മ​ഞ്ചേ​ശ്വ​രം: 52എ ​ബെ​ജെ അം​ഗ​ൻ​വാ​ടി. കാ​സ​ർ​കോ​ട്: 17എ ​കാ​ന്തി​ക്ക​ര അം​ഗ​ൻ​വാ​ടി, 39എ ​മീ​പു​രി അം​ഗ​ൻ​വാ​ടി, 22എ ​ജി.​എ​ൽ.​പി.​എ​സ് ക​ള​നാ​ട് ന്യു, 167​എ മു​ഹി​സു​ർ ഇ​സ്‌​ലാം എ.​എ​ൽ.​പി സ്‌​കൂ​ൾ ത​ള​ങ്ക​ര, 166 മു​ഹി​സു​ർ ഇ​സ്‌​ലാം എ.​എ​ൽ.​പി സ്‌​കൂ​ൾ ത​ള​ങ്ക​ര.

കാ​ഞ്ഞ​ങ്ങാ​ട്: 63എ ​കു​ടും​ബ​ക്ഷേ​മ​കേ​ന്ദ്രം ക​ല്ല​ന്തോ​ൾ അ​ട്ടേ​ങ്ങാ​നം

തൃ​ക്ക​രി​പ്പൂ​ർ: 68എ ​എം.​ജി.​എ​ൽ.​സി ക​ള​ത്തൂ​ക്ക​ട​വ്, 71എ ​ഗോ​ക​ട​വ് ഉ​ദ​യ ആ​ർ​ട്‌​സ് ആ​ൻ​ഡ് റീ​ഡി​ങ്​ റൂം, 79​എ പാ​വ​ൽ ഭ​വ​ൻ ക്ല​ബ് പാ​വ​ൽ, 87എ ​ഉ​ദ​യ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ് തോ​ട്ട​ഞ്ചാ​ൽ, 177എ ​എ.​എ​ൽ.​പി.​എ​സ് തൃ​ക്ക​രി​പ്പൂ​ർ, കൊ​യോ​ങ്ക​ര, 178എ ​എ.​എ​ൽ.​പി.​എ​സ് തൃ​ക്ക​രി​പ്പൂ​ർ, കൊ​യോ​ങ്ക​ര. എ​ല്ലാ ബൂ​ത്തു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​വ​ശ്യ സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.ഇ.​ടി.​പി.​ബി.​എ​സ്: ഡാ​റ്റ അ​പ്‌​ലോ​ഡി​ങ് 20 മു​ത​ൽ 22 വ​രെകാ​സ​ർ​കോ​ട്​: ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ട്രാ​ൻ​സ്മി​റ്റ​ഡ് പോ​സ്​​റ്റ​ൽ ബാ​ല​റ്റ് സി​സ്​​റ്റം (ഇ.​ടി.​പി.​ബി.​എ​സ്) ഉ​പ​യോ​ഗി​ച്ച് ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സ​ർ​വി​സ് വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത് മാ​ർ​ച്ച് 20 വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്കു ശേ​ഷം തു​ട​ങ്ങാ​ൻ വ​ര​ണാ​ധി​കാ​രി​ക​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​ത് മാ​ർ​ച്ച് 22 വൈ​കീ​ട്ട് മൂ​ന്ന് മ​ണി​ക്ക് മു​മ്പ് പൂ​ർ​ത്തി​യാ​ക്ക​ണം.

ഇ​പോ​സ്​​റ്റ​ൽ ബാ​ല​റ്റ് മാ​ർ​ച്ച് 19ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് ശേ​ഷം ജ​ന​റേ​റ്റ് ചെ​യ്ത് 22 വൈ​കീ​ട്ട് മൂ​ന്നി​നു ശേ​ഷം അ​ന്തി​മ​മാ​ക്കി മാ​ർ​ച്ച് 22നും 23 ​വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്കും ഇ​ട​യി​ൽ അ​യ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Five more days for submission of nomination
Next Story