Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎൻഡോസൾഫാൻ ഇരകൾക്ക്...

എൻഡോസൾഫാൻ ഇരകൾക്ക് വീട് കൈമാറുന്നതിൽ വീഴ്ച; ഒരാഴ്ചക്കകം കലക്ടർ റിപ്പോർട്ട് നൽകണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
kerala human rights commission
cancel

കാ​സ​ർ​കോ​ട്: കാ​ഞ്ഞ​ങ്ങാ​ട് ഇ​രി​യ കാ​ടു​മാ​ട​ത്ത് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്കാ​യി ശ്രീ ​സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്​​റ്റ്​ എ​ട്ടു​കോ​ടി മു​ട​ക്കി നി​ർ​മി​ച്ച 45 വീ​ടു​ക​ളി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന 23 വീ​ടു​ക​ൾ അ​ർ​ഹ​ത​ർ​ക്ക് കൈ​മാ​റു​ന്ന​തി​ൽ ജി​ല്ല ക​ല​ക്ട​ർ കാ​ണി​ക്കു​ന്ന വീ​ഴ്ച​ക്കെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.

കാ​സ​ർ​കോ​ട് ജി​ല്ല ക​ല​ക്ട​ർ വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

കേ​ര​ള സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ഞ്ചേ​ക്ക​ർ ഭൂ​മി​യി​ലാ​ണ് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കും ആ​യു​ഷ് ആ​ശു​പ​ത്രി​യും 45 വീ​ടു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഗാ ടൗ​ൺ​ഷി​പ് നി​ർ​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യാ​ണ് നാ​ലു​വ​ർ​ഷം മു​മ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് 22 വീ​ടു​ക​ൾ കൈ​മാ​റി. ബാ​ക്കി 23 വീ​ടു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തു​വ​രെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് കൈ​മാ​റാ​ൻ ക​ഴി​യാ​ത്ത​തി​ന് കാ​ര​ണം ജി​ല്ല ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ന്നാ​ണ്​ പ​രാ​തി.

മു​ഖ്യ​മ​ന്ത്രി താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ച വീ​ടു​ക​ൾ​ക്ക് പോ​ലും ന​മ്പ​റാ​യി​ട്ടി​ല്ല. ആ​യി​ര​ത്തി​ല​ധി​കം എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​രു​ടെ കു​ടും​ബ​ങ്ങ​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​മ്പോ​ഴാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ നി​സ്സം​ഗ​ത. വീ​ടി​ല്ലാ​തെ മ​നു​ഷ്യ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന കാ​ല​ത്താ​ണ് നി​ർ​മി​ച്ച വീ​ടു​ക​ൾ പോ​ലും കൈ​മാ​റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം.

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ മു​ൻ അം​ഗം ജ​സ്​​റ്റി​സ് എ. ​ല​ക്ഷ്മി​ക്കു​ട്ടി ചെ​യ​ർ​മാ​നാ​യ സ​ത്യ​സാ​യ് ഓ​ർ​ഫ​നേ​ജ് ട്ര​സ്​​റ്റി​നു വേ​ണ്ടി ട്ര​സ്​​റ്റ്​ സ്ഥാ​പ​ക​ൻ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Show Full Article
TAGS:endosulfan victims human rights commission providing home 
News Summary - Failure to deliver home to endosulfan victims; Collector must submit report within a week - Human Rights Commission
Next Story