Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരഞ്ഞെടുപ്പ്​; വിമതരെ...

തെരഞ്ഞെടുപ്പ്​; വിമതരെ പാർട്ടിയിലാക്കി കാസർകോട്​ മുനിസിപ്പൽ ലീഗ്​

text_fields
bookmark_border
MUSLIM LEAGUE
cancel

കാസർകോട്​: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി നഗരസഭയിലെ വിമതരെ പാർട്ടിയിലേക്ക്​ തിരിച്ചെടുത്ത്​ മുസ്​ലിം ലീഗ്​.

വിമതശല്യം കൂടുതൽ തലപൊക്കുന്നതിനുമു​േമ്പ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ​ഫോർട്ട്​ റോഡ്​ വാർഡിൽ രൂപപ്പെട്ട വിമത ശല്യം ലീഗിനു തലവേദന സൃഷ്​ടിച്ചിരുന്നു. വിമത സ്​ഥാനാർഥിയെ മത്സരിപ്പിച്ച്​ ജയിക്കുകയും ചെയ്​തു.

വിമത പ്രവർത്തനം നടത്തിയതിന് പാർട്ടി സസ്പെൻഡ്​​ ചെയ്ത ഫോർട്ട് റോഡിലെ നഗരസഭാംഗം ശാഖ വാർഡ്​ മുസ്​ലിം ലീഗ്​ സെക്രട്ടറി, വാർഡ്​ മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി റാഷിദ് പൂരണം, വാർഡ്​ മുസ്​ലിം ലീഗ്​ വൈസ്​ പ്രസിഡൻറ്​ ആസിഫ് എവറസ്​റ്റ്​, മുനിസിപ്പൽ യൂത്ത്​ ലീഗ്​ സെക്രട്ടറി നൗഷാദ് കരിപ്പൊടി, ശാഖ യൂത്ത്​ ലീഗ്​ ട്രഷറർ കെ.എം. റഫീഖ് എന്നിവരെയാണ്​ പുറത്താക്കിയത്​.

ഇവരെ ഇവരുടെ ആവശ്യപ്രകാരം ഇതേ പദവിയിൽ തിരിച്ചെടുക്കണമെന്നാണ്​ ആവശ്യം.

ജില്ല നേതൃത്വത്തിലെ പ്രമുഖർ തന്നെയെത്തിയാണ്​ ചർച്ച ചെയ്​തത്​. പ്രാഥമിക ഘട്ടം എന്ന നിലയിൽ ഇവർക്കെതിരെയുണ്ടായ സസ്​പെൻഷൻ പിൻവലിച്ചു. ഫോർട്ട്​ റോഡ്​ വാർഡിൽ തിരിച്ചുവന്നവരുടെ വികാരം കൂടി കണക്കിലെടുത്താവണം സ്​ഥാനാർഥിയെ നിർ​ത്തേണ്ടതെന്നും നേതൃത്വത്തിനു മുന്നിൽ​െവച്ചിട്ടുണ്ട്​.

എല്ലാ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുമെന്ന്​ നേതൃത്വം അറിയിച്ചതായി ലീഗിൽ തിരിച്ചെത്തിയവർ പറഞ്ഞു. നാലുപേരുടെയും സസ്പെൻഷൻ നടപടി പിൻവലിച്ചതായി മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ചിരുന്നു.

ഏറ്റവും ഒടുവിൽ നടന്ന ഹൊന്നമൂല ഉപതെരഞ്ഞെടുപ്പിലടക്കം ലീഗിന് തിരിച്ചടിയുണ്ടായിരുന്നു. വിമത പ്രശ്​നം മറ്റു ചില വാർഡുകളിൽ കൂടി തലപൊക്കിയേക്കാമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ്​ തുടക്കത്തിൽ തന്നെ കൈകാര്യം ചെയ്​തത്​. ഇനി വിമതരായിട്ടുണ്ടാവില്ല എന്നും പാർട്ടിയിൽ ഒറ്റക്കെട്ടാവുമെന്നും തിരിച്ചെത്തിയവർ പറഞ്ഞു.

സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും പാർട്ടി അർഹമായ പരിഗണന തങ്ങൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും തിരിച്ചെടുത്തവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueIUMLkasargod league
Next Story