ജില്ല ലീഗ് ക്രിക്കറ്റ് എ ഡിവിഷൻ മത്സരങ്ങൾ തുടങ്ങി
text_fieldsകാസർകോട്: ജില്ല ക്രിക്കറ്റ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജില്ല ലീഗ് ക്രിക്കറ്റ് എ ഡിവിഷൻ മത്സരങ്ങൾക്ക് മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ തുടക്കമായി. ടൂർണമെൻറ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആദ്യ മത്സരത്തിൽ നാസ്ക് നായന്മാർമൂല യുനൈറ്റഡ് പരവനടുക്കത്തെ നേരിട്ടു.ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എൻ.എ. അബ്ദുൽ ഖാദിർ അധ്യക്ഷത വഹിച്ചു.
ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ടി.എം. ഇഖ്ബാൽ സ്വാഗതം പറഞ്ഞു. എ.എം. കടവത്ത്, കെ.എം. ബഷീർ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫൽ, വൈസ് പ്രസിഡൻറ് സലാം ചെർക്കള, കമ്മിറ്റി അംഗങ്ങളായ ഖലീൽ പരവനടുക്കം, ഖലീൽ സിലോൺ, അലി പ്ലാസ, ഉമറുൽ ഫാറൂഖ്, കലന്തർ നായന്മാർമൂല, അബ്ബാസ് മാര, ലത്തീഫ് പെർവാട്, നൗസിൽ നെല്ലിക്കുന്ന്, സിദ്ദീഖ് തുരുത്തി, അസ്മൽ നിസാം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

