ഡീസല്‍ മോഷണം: പൊറുതിമുട്ടി ബസുടമകള്‍
text_fieldsകാസർകോട്: ബസ്സ്റ്റാൻഡിലും റോഡുകളിലെ വശങ്ങളിലും ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസുകളില്‍നിന്നും ഡീസല്‍ മോഷണം പോകുന്നത് പതിവായി.
കഴിഞ്ഞ ദിവസം രാത്രി ബന്തടുക്ക ബസ്സ്റ്റാൻഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍നിന്നും ഡീസല്‍ മോഷണം പോയി. ഒരു ബസില്‍നിന്നും 100 ലിറ്ററോളം ഡീസലാണ് മോഷ്ടിക്കപ്പെട്ടത്.
ഡീസലിന് 90 രൂപയോളം വിലവർധിച്ച സാഹചര്യത്തില്‍ മോഷ്ടാക്കളെ ഭയന്ന് ബസുകള്‍ പാര്ക്കുചെയ്യാന് സാധിക്കാത്ത സാഹചര്യമാണ്. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്കി. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് കാസർകോട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

