നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsകാസർകോട്: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബംബ്രാണി നഗറിലെ മൊയ്തീന്കുഞ്ഞിനെയാണ് (41) സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2012ല്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മൊയ്തീന്‍കുഞ്ഞി ആറു കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായതും ഇരട്ട പാസ്പോര്‍ട്ട് സമ്പാദിച്ചതും യുവാവിെൻറ കാൽ അടിച്ചുതകര്‍ത്തതും ഉള്‍പ്പെടെയുള്ള കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പ്രതിയെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്സില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

