കാസർകോട്: കോവിഡ് ബോധവത്കരണത്തിനെത്തുന്ന അധ്യാപകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ല കലക്ടര്‍. ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തുകയാണ് ഈ അധ്യാപകരുടെ ലക്ഷ്യം. ഇങ്ങനെ ബോധവത്കരണത്തിനെത്തുന്ന അധ്യാപകരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യന്‍ പീനല്‍കോഡ് 353 പ്രകാരം ജാമ്യമില്ല വകുപ്പ് അനുസരിച്ച് കേസെടുക്കും.
ഈ നിയമത്തിലെയും കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കേസുകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, എ.ഡി.എം എന്‍. ദേവീദാസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ്, ആര്‍.ഡി.ഒ ഷംസുദ്ദീന്‍, ഡിവൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, വിനോദ് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.