Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക്ഷേമ പെന്‍ഷനുകള്‍...

ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചവര്‍ക്ക് പ്രതിഫലം ലഭിച്ചി​െല്ലന്ന്​ പരാതി

text_fields
bookmark_border
ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചവര്‍ക്ക് പ്രതിഫലം ലഭിച്ചി​െല്ലന്ന്​ പരാതി
cancel

കാസർകോട്​: ക്ഷേമ പെന്‍ഷനുകള്‍ വീടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതിക്കുവേണ്ടി പ്രവർത്തിച്ചവർക്ക്​ ഏഴുമാസമായി പ്രതിഫലം നൽകിയിട്ടില്ല. ഈ ജോലി ഭംഗിയായി നിർവഹിച്ച സഹകരണ ബാങ്കുകളിലെ കലക്​ഷൻ ഏജന്‍റുമാര്‍ക്ക് നല്‍കിയിരുന്ന ഇന്‍സെന്‍റിവാണ് ഏഴുമാസമായി മുടങ്ങിക്കിടക്കുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്കുകളോട്​ വീട്ടിലെത്തിച്ചുകൊടുക്കാന്‍ നിർ​േദശിച്ചത്​. ഇത്​ സർക്കാറി​െൻറ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാണിച്ചിരുന്നു. സുരക്ഷിതത്വമില്ലാതെ ലക്ഷങ്ങൾ കൈവശംെവച്ച്​ നടന്ന ഏജൻറുമാരിൽ ചിലർക്ക്​ പണവും നഷ്​ടപ്പെട്ടിരുന്നു. ചെമ്മനാട് സഹകരണബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക വിതരണം ചെയ്യാന്‍ സ്വന്തം സ്‌കൂട്ടറില്‍ പോയ വനിത കലക്​ഷന്‍ ഏജന്‍റിനെ വഴിയില്‍ ആക്രമിച്ച് പണം കവര്‍ന്ന സംഭവവും ജില്ലയിലുണ്ടായി. ഒരാൾക്ക്​ പെന്‍ഷന്‍ എത്തിച്ചുകൊടുക്കുന്നതിന് 40 രൂപയാണ് ഇന്‍െസന്‍റിവായി നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞവര്‍ഷം കോവിഡ് പ്രതിസന്ധിയിലാണ്​ കലക്​ഷൻ ഏജന്‍റുമാരുടെ സേവനം പ്രകീർത്തിക്കപ്പെട്ടത്​. ആദ്യകാലങ്ങളില്‍ കൃത്യസമയത്ത് പ്രതിഫലം ലഭിച്ചിരുന്നു. എല്ലാ മാസവും 15 ദിവസത്തോളം പെന്‍ഷന്‍ വിതരണത്തി‍െൻറ ചുമതല ഉണ്ടായിരുന്നതിനാല്‍ മിക്കവര്‍ക്കും നേരത്തേ ചെയ്തിരുന്ന ബില്‍ കലക്​ഷനും അതില്‍നിന്നും ലഭിച്ചിരുന്ന കമീഷനും ഗണ്യമായി കുറയുകയും ചെയ്തു. യാത്രാചെലവും സ്വന്തം കൈയില്‍നിന്നുതന്നെ വഹിക്കേണ്ടിവന്നു. ഇപ്പോള്‍ ഏഴുമാസമായി ഇന്‍സെന്‍റിവ് മുടങ്ങിക്കിടക്കുമ്പോള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും വരുമാനം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് മിക്ക കലക്​ഷന്‍ ഏജന്‍റുമാരും. ബില്‍ കലക്​ഷ‍െൻറ പേരില്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ പ്രതിഫലം കൊണ്ട് മാത്രമാണ് മിക്കവരും കഴിയുന്നത്. വീണ്ടും കോവിഡ് പ്രതിസന്ധി പിടിമുറുക്കാന്‍ തുടങ്ങിയതോടെ അതും ഏതുനിമിഷവും നിലക്കാവുന്ന അവസ്ഥയിലാണ്. മുടങ്ങിക്കിടക്കുന്ന ഇന്‍സെന്‍റിവ് തെരഞ്ഞെടുപ്പുകാലത്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. സംസ്ഥാനമൊട്ടാകെ ഈ പ്രശ്‌നം നിലവിലുണ്ടെന്നാണ് സഹകരണ ജീവനക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെടുമ്പോള്‍, അധികം താമസിയാതെ തുക അനുവദിച്ചുകിട്ടുമെന്നാണ് പറയുന്നത്. പക്ഷേ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന്​ നിശ്ചയമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare penson
News Summary - Complaint that those who brought home welfare pensions were not paid
Next Story