ഉദുമ: ചട്ടഞ്ചാൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം. ഉദുമ ഏരിയ കമ്മിറ്റി ഓഫിസായ പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനു നേരെയാണ് ആക്രമണം നടന്നത്. ഓഫിസിെൻറ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇ.എം.എസ് പഠനകേന്ദ്രത്തിെൻറ ജനൽഗ്ലാസ് കല്ലേറിൽ തകർന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം. മേൽപറമ്പ് പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ ഉദുമ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.