കാസർകോട്: വിദ്യാനഗർ ചാലയിലെ പ്രവാസിയായ യുവാവ് ആത്്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ടൗൺ പൊലീസ് ഇൻസ്പെക്ടർ പി. രാജേഷിനെതിരെ േപ്രരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.െഎ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
മണൽ കടത്തുകാരനായ മുസ്ലിം ലീഗ് നേതാവിെൻറ താൽപര്യമനുസരിച്ച് കള്ളക്കേസെടുത്ത് പീഡിപ്പിച്ച വിദ്യാനഗർ ചാലക്കുന്നിലെ രാഹുൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛനോടൊപ്പം സ്റ്റേഷനിലെത്തിയ രാഹുലിനെ ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആത്്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.