Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകടലിൽ ബോട്ട് തകർന്നു:...

കടലിൽ ബോട്ട് തകർന്നു: നാല് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

text_fields
bookmark_border
കടലിൽ ബോട്ട് തകർന്നു: നാല് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു
cancel
camera_alt

അഴിത്തല കടലിൽ അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ട് കരക്കടുപ്പിക്കുന്നു

നീലേശ്വരം: കടലിൽ മത്സ്യബന്ധനത്തിനിടയിൽ ബോട്ട് തകർന്നു. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തൈക്കടപ്പുറം സ്വദേശികളായ പി.വി. രാജേഷ്, എം. പ്രഭാകരൻ, ഷംസുദ്ദീൻ, അബ്​ദു എന്നിവരെ മറ്റു ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുലർച്ച ആറിനാണ് അപകടം നടന്നത്.

നീലേശ്വരം തൈക്കടപ്പുറം അഴിത്തല പുലിമുട്ടിനു വടക്കുഭാഗത്തായി കരയോടു ചേർന്നു മത്സ്യബന്ധനത്തിനിടെ ശക്​തമായ കാറ്റിലും തിരമാലയിലും പെടുകയായിരുന്നു. ബോട്ടി​െൻറ എൻജിൻ പ്രൊപ്പല്ലറിനു വലകുടുങ്ങിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് ബോട്ട് മറിയുകയായിരുന്നു. തൈക്കടപ്പുറത്തെ കെ.വി. രഞ്​ജിത്ത് കുമാറി​െൻറ ഉടമസ്​ഥതയിലുള്ള- നീലമംഗലം തുളസിദളം ബോട്ടാണ് അപകടത്തിൽപെട്ടത്.

15 ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. കരയിൽനിന്ന്​ നാല്​ നോട്ടിക്കൽ മൈലിനുശേഷം മാത്രമേ ചെറു ബോട്ടുകൾക്ക്​ മത്സ്യബന്ധനം നടത്താൻ പാടുള്ളൂ. ഈ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ്​ ഇവിടെ ബോട്ടുകൾ ചെറുമീനുകളെയടക്കം പിടിക്കുന്നത്. ഇതുകാരണം ചെറുയാനങ്ങളിൽ മീൻ പിടിക്കുന്നവർ വെറും കൈയോടെ മടങ്ങേണ്ടുന്ന അവസ്​ഥയിലാണെന്ന്​ മത്സ്യത്തൊഴിലാളികൾ പറയുന്നു. ബോട്ടുകൾ രാവിലെ ആറുമണിക്കുശേഷം മാത്രമേ മത്സ്യബന്ധനത്തിനിറങ്ങാവൂ എന്ന അധികൃതരുടെ തീരുമാനം അപകടത്തിൽപെട്ട ബോട്ട് ലംഘിച്ചതായും സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boatseaFishermens
Next Story