Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബി.ജെ.പി മാർച്ചിൽ...

ബി.ജെ.പി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

text_fields
bookmark_border
bjp march kasargod
cancel
camera_alt

ബി.ജെ.പി നടത്തിയ താലൂക്ക് ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ ഉന്തും തള്ളും

മഞ്ചേശ്വരം: ജ്വല്ലറി തട്ടിപ്പുകേസുകളില്‍ പ്രതിയായ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി മഞ്ചേശ്വരം താലൂക്ക്‌ ഓഫിസിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം.ഉപ്പള പോസ്​റ്റ്​ ഓഫിസിനുമുന്നില്‍നിന്നും ആരംഭിച്ച മാര്‍ച്ച്‌ താലൂക്ക്‌ ഓഫിസിനുമുന്നില്‍ പൊലീസ്‌ ബാരിക്കേഡ്‌ സ്​ഥാപിച്ച്‌ തടഞ്ഞു.

ബാരിക്കേഡ്‌ തകര്‍ത്ത്‌ മുന്നോട്ടുനീങ്ങാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ഇതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകരെ തുരത്താന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടര്‍ന്നു.പിന്നീട് പൊലീസ്‌ ലാത്തിവീശിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. മാര്‍ച്ച്‌ സംസ്​ഥാന വൈസ്‌ പ്രസിഡൻറ്​ എ.പി. അബ്‌ദുല്ലക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡൻറ്​ മണികണ്‌ഠ റൈ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ല ആസ്​ഥാനത്തേക്ക് എന്‍.വൈ.എൽ മാർച്ച്

കാസർകോട്: ജ്വല്ലറി തട്ടിപ്പിലൂടെ കോടികൾ അഴിമതി നടത്തിയ എം.സി. ഖമറുദ്ദീൻ രാജിവെക്കണമെന്നും എം.എൽ.എയെ സംരക്ഷിക്കുന്ന മുസ്‌ലിം ലീഗ് നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് നാഷനൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റി മുസ്‌ലിം ലീഗ് ജില്ല ആസ്​ഥാനത്തേക്ക് നടത്തിയ മാർച്ച്‌ പൊലീസ് തടഞ്ഞു.

പുതിയ ബസ് സ്​റ്റാൻഡ് പരിസരത്തുനിന്ന് പ്ലക്കാർഡേന്തി നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം മാർച്ച് ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, പ്രസിഡൻറ്​ മൊയ്‌തീൻ കുഞ്ഞി കളനാട്, യൂത്ത് ലീഗ് സ്​റ്റേറ് ട്രഷറർ റഹീം ബെണ്ടിച്ചാൽ എന്നിവർ സംസാരിച്ചു.

നാഷനൽ യൂത്ത് ലീഗ് പ്രസിഡൻറ്​ അഡ്വ. ഷെയ്ഖ് ഹനീഫ്, സെക്രട്ടറി പി.എച്ച്. ഹനീഫ്, സിദ്ദീഖ് ചേരങ്കൈ, റാഷിദ്‌ ബേക്കൽ, അബൂബക്കർ പൂച്ചക്കാട്, അൻവർ മാങ്ങാടൻ, ഇ.എൽ. നാസർ, സിദ്ദീഖ് ചെങ്കള, മുസമ്മിൽ കോട്ടപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.

'എം.സി. ഖമറുദ്ദീന് തുടരാൻ അർഹതയില്ല'

കാസർകോട്: ജ്വല്ലറി കച്ചവടത്തി​െൻറ പേരിൽ നൂറുകണക്കിനാളുകളിൽ നിന്ന്​ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച എം.സി. ഖമറുദ്ദീന് എം.എൽ.എയായി തുടരാൻ അർഹതയില്ലെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ താൽപര്യങ്ങൾക്കും നിലകൊള്ളേണ്ട ജനപ്രതിനിധി സമൂഹത്തെയും നിക്ഷേപകരെയും കബളിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

ധാർമികതയില്ലാതെ സ്വന്തം താൽപര്യത്തിനുവേണ്ടി രാഷ്​ട്രീയ പ്രവർത്തനം നടത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ പൊതുരംഗത്തുനിന്നും മാറ്റിനിർത്താൻ പൊതുസമൂഹം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ എൻ.യു. അബ്​ദുൽ സലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഇഖ്ബാൽ ഹൊസങ്കടി, ജനറൽ സെക്രട്ടറി ഖാദർ അറഫ, സെക്രട്ടറി അബ്​ദുല്ല എരിയാൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeBJP clashesmc kamarudhee mla
News Summary - BJP clashes in March, police Water cannon was applied
Next Story