കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 10,58,337 വോട്ടര്‍മാരില്‍ 7,93,287 പേര് വോട്ട് രേഖപ്പെടുത്തി. 74.96 ആണ് പോളിങ് ശതമാനം.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് -76.88 ശതമാനം. കാസര്‍കോട് 70.87, ഉദുമ 75.53, കാഞ്ഞങ്ങാട് 74.53, തൃക്കരിപ്പൂര്‍ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.
ആകെയുള്ള 5,16,919 പുരുഷ വോട്ടര്‍മാരില്‍ 3,77,385 പേര് വോട്ടു രേഖപ്പെടുത്തി. 5,41,412 സ്ത്രീ വോട്ടര്‍മാരില്‍ 4,15,900 പേരും വോട്ട് രേഖപ്പെടുത്തി. ആറ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടർമാരില്‍ രണ്ട് പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്ക്: (ആകെ വോട്ട് ചെയ്തവര്‍, ആകെ വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ്ജെന്‍ഡർ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)
മഞ്ചേശ്വരം മണ്ഡലം:
ആകെ വോട്ടുചെയ്തവര്‍ -170431
പുരുഷ വോട്ടര്‍മാര്‍ -81220
സ്ത്രീ വോട്ടര്‍മാര്‍-89211
ട്രാന്‍സ്ജെന്‍ഡേഴ്സ് -0.
കാസര്‍കോട് മണ്ഡലം:
ആകെ വോട്ടുചെയ്തവര്‍ -143032
പുരുഷ വോട്ടര്‍മാര്‍ -70732
സ്ത്രീ വോട്ടര്‍മാര്‍ -72300
ട്രാന്‍സ്ജെന്‍ഡേഴ്സ് -0.
ഉദുമ മണ്ഡലം:ആകെ വോട്ടുചെയ്തവര്‍ -161789
പുരുഷ വോട്ടര്‍മാര്‍ -75712
സ്ത്രീ വോട്ടര്‍മാര്‍ -86077
ട്രാന്‍സ്ജെന്‍ഡേഴ്സ് -0.
കാഞ്ഞങ്ങാട് മണ്ഡലം:
ആകെ വോട്ടുചെയ്തവര്‍ -162764
പുരുഷ വോട്ടര്‍മാര്‍- 77798
സ്ത്രീ വോട്ടര്‍മാര്‍- 84965
ട്രാന്‍സ്ജെന്‍ഡേഴ്സ് -1.
തൃക്കരിപ്പൂര്‍ മണ്ഡലം:ആകെ വോട്ടുചെയ്തവര്‍ -155271
പുരുഷ വോട്ടര്‍മാര്‍ -71923
സ്ത്രീ വോട്ടര്‍മാര്‍ -83347
ട്രാന്‍സ്ജെന്‍ഡേഴ്സ് -1.