തടിയംവളപ്പില്‍ വീണ്ടും വ്യാജ മദ്യവേട്ട; 770 ലിറ്റർ വാഷ് കണ്ടെടുത്തു
text_fieldsകാഞ്ഞങ്ങാട്: തടിയംവളപ്പില്‍ വീണ്ടും വന്‍ വ്യാജ മദ്യവേട്ട. രണ്ട് ദിവസം മുമ്പാണ് ഇവിടെ നിന്ന് എക്സൈസ് 325 ലിറ്റര്‍ പിടിച്ചെടുത്തത്.
ഇന്നലെ ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറിെൻറ നേതൃത്വത്തിൽ തടിയം വളപ്പിൽ വ്യാജ വാറ്റ് നിർമാണം ഉണ്ടെന്നുള്ള വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ തടിയൻ വളപ്പ് തോട്ടിൻ കരയിലെ ഓടക്കാടുകൾക്കിടയിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തി ഒളിപ്പിച്ച് വെച്ച 770 ലിറ്റർ വാഷ് കണ്ടെടുത്തത്.
പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നുണ്ട്. മേയ് 19ന് ഈ പ്രദേശത്ത് നടത്തിയ റെയ്ഡിൽ 325 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കോട്ടക്കുന്ന് എം. മണി എന്നയാൾക്കെതിരെ കേസെടുത്തിരുന്നു. തുടർന്നും മേൽ സ്ഥലങ്ങളിൽ കർശന പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. സജിത്ത്, പ്രിവൻറിവ് ഓഫിസർ വി. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകാന്ത് എ. ജോസഫ് അഗസ്റ്റിൻ, മൊയ്തീൻ സാദിഖ്, എം.എം. അഖിലേഷ് എന്നിവർ പങ്കെടുത്തു.

