20 മാസം ശമ്പളമില്ല; ഭെൽ ഇ.എം.എൽ എം.ഡി.യെ തടഞ്ഞ് തൊഴിലാളി പ്രതിഷേധം
text_fieldsകാസർകോട്: 20 മാസ ശമ്പളം ലഭിക്കാത്ത ഭെൽ ഇ.എം.എൽ തൊഴിലാളികൾ കമ്പനി എം.ഡിയെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.
ആറു മാസങ്ങൾക്കു ശേഷം കമ്പനിയിലെത്തിയ എം.ഡിക്കു മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. മാസങ്ങൾക്കു മുമ്പേ അടച്ചിട്ട കമ്പനി നിത്യനിദാന ചെലവുകൾക്കു പോലും പണമില്ലാത്തതിനാൽ തുറക്കാൻ കഴിയില്ല എന്നാണ് മാനേജ്മെൻറ് നിലപാട്. ശമ്പളം നൽകുന്ന കാര്യത്തിലും മാനേജ്മെൻറ് ഒളിച്ചുകളി നടത്തുകയാണ്.
കമ്പനി അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്നും ഓണത്തിനുമുമ്പ് ശമ്പളം നൽകണമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ്.ടി.യു-ഐ.എൻ.ടി.യു.സി യൂനിയനുകൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറുമായും ഭെൽ അധികൃതരുമായും ബന്ധപ്പെട്ട് അടിയന്തര തീരുമാനം കൈകൊള്ളുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
കെ.പി. മുഹമ്മദ് അഷ്റഫ്, ബി.എസ്. അബ്ദുല്ല, വി. പവിത്രൻ, എം. ഗോപിനാഥൻ നായർ, യു. മുഹമ്മദ് ബഷീർ, മുഹമ്മദ് ഇഖ്ബാൽ, സി. ബിജു, ബി.എ. മുഹമ്മദ്, ബി.എ. ഹമീദ് എന്നിവർ നേതൃത്വം നൽകി.

