Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാറ്റ കോവിഡ് ആശുപത്രിക്ക് 191 താൽക്കാലിക തസ്തികകൾ

text_fields
bookmark_border
ഒരു വർഷത്തേക്ക് താൽക്കാലിക/ഡെപ്യൂട്ടേഷൻ വ്യവസ്​ഥയിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം
ടാറ്റ കോവിഡ് ആശുപത്രിക്ക് 191 താൽക്കാലിക തസ്തികകൾ
cancel
camera_alt

നിർമാണം പൂർത്തിയായ ടാറ്റ കോവിഡ് ആശുപത്രി

കാസർകോട്: ജില്ലയിൽ കോവിഡ് പ്രതിരോധത്തിന് ടാറ്റ ഗ്രൂപ്​ നിർമിച്ച് സർക്കാറിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകൾ സൃഷ്​ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സൃഷ്​ടിക്കുന്ന തസ്തികകളിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ഡെപ്യൂട്ടേഷൻ വ്യവസ്​ഥയിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കാനാണ് സർക്കാർ തീരുമാനം. വിവിധ രാഷ്​ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ പ്രക്ഷോഭം തുടരുന്നതിനിടെയാണ് മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തത്.

60 കോടി രൂപ ചെലവിൽ ടാറ്റ ഗ്രൂപ് നിർമിച്ച കോവിഡ് ആശുപത്രി സെപ്​റ്റംബർ ഒമ്പതിനാണ് സർക്കാറിന് കൈമാറിയത്. സെപ്റ്റംബര്‍ 24ന് ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കി. ഇതി​െൻറ അടിസ്ഥാനത്തിൽ സർക്കാർ, തസ്തികകൾ സൃഷ്​ടിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ജില്ലയിലെ കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നിയമനം നടത്തി ആശുപത്രി പ്രവർത്തനസജ്ജമാക്കണമെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം.

കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഇന്നുമുതൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്​തമാക്കിയിരുന്നു.വിദഗ്ധ ചികിത്സ കിട്ടാക്കനിയായ ജില്ലയിലെ ജനത്തിന് അൽപം ആശ്വാസമായിരുന്ന ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധം പുകയുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 191 temporary posts for Tata covid Hospital
Next Story