Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിൽ 430 പേർക്ക്...

ജില്ലയിൽ 430 പേർക്ക് കോവിഡ്; 62 പേർക്ക് രോഗമുക്തി

text_fields
bookmark_border
കാസർകോട്​: ജില്ലയിൽ 430 പേർക്ക് കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 62 പേർക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവിൽ 2909 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 10128 പേർ. ഇതിൽ വീടുകളിൽ 9607 പേരും സ്ഥാപനങ്ങളിൽ 521 പേരും. പുതുതായി 835 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനൽ സർവേ അടക്കം പുതിയതായി 1317 സാമ്പിളുകൾ കൂടി പരിശോധനക്ക്​ അയച്ചു. 774 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 548 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 228 പേരെ ആശുപത്രികളിലും കോവിഡ് കെയർ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സൻെററുകളിൽ നിന്നും 62 പേരെ ഡിസ്ചാർജ് ചെയ്തു. 35,014 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31780 പേർക്ക് നെഗറ്റിവായി. പോസിറ്റിവ് കേസുകൾ (തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്): അജാനൂർ: 30, ബദിയഡുക്ക: 1, ബളാൽ: 18, ബേഡഡുക്ക: 3, ചെമ്മനാട്: 11, ചെങ്കള: 11, ചെറുവത്തൂർ: 15, ഈസ്​റ്റ്​ എളേരി: 3, കള്ളാർ: 10, കാഞ്ഞങ്ങാട്: 52, കാറഡുക്ക: 2, കാസർകോട്: 19, കയ്യൂർ-ചീമേനി: 37, കിനാനൂർ-കരിന്തളം: 19, കോടോം-ബേളൂർ: 14, കുമ്പള: 5, കുറ്റിക്കോൽ: 3, മധൂർ: 3, മടിക്കൈ: 5, മംഗൽപാടി: 9, മീഞ്ച: 1, മൊഗ്രാൽപുത്തൂർ: 7, മുളിയാർ: 6, നീലേശ്വരം: 44, പടന്ന: 7, പൈവളിഗെ: 2, പള്ളിക്കര: 6, പനത്തടി: 4, പിലിക്കോട്: 21, പുല്ലൂർ-പെരിയ: 7, പുത്തിഗെ: 1, തൃക്കരിപ്പൂർ: 17, ഉദുമ: 14, വലിയപറമ്പ: 9, വോർക്കാടി: 1, വെസ്​റ്റ്​ എളേരി: 11. മറ്റ് ജില്ലകൾ: ആലപ്പാട്: 1, പാനൂർ: 1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story