കാസർകോട്: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ 2000 കോടിയോളം പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി. ഒരു ട്രേഡിങ് സ്ഥാപനത്തിൻെറ മേൽവിലാസത്തിൽ മോറിഷ് കോയിന്‍ എന്ന പേരിൽ ഓണ്‍ലൈന്‍ മണിചെയിനായാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി. കബളിപ്പിക്കപ്പെട്ടവർ ഏറെയും കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാരാണ്. 1,95,000 രൂപ നിക്ഷേപിച്ചാല്‍ 3500 രൂപ പ്രതിദിനം നിക്ഷേപകൻെറ അക്കൗണ്ടിലെത്തുമെന്നും ഒപ്പം ചേര്‍ത്തവര്‍ക്ക് 40 ശതമാനം കമീഷന്‍ ലഭിക്കുമെന്നുമാണ് ഒാൺലൈൻ ശബ്ദസന്ദേശം വഴി പ്രചരിക്കുന്നത്. ആദ്യം ചേരുന്നവർ 35 ശതമാനം കമീഷന്‍ തുക വാഗ്ദാനം നല്‍കി സുഹൃത്തുക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും നിക്ഷേപത്തില്‍ അംഗമാക്കുന്നു. ബാങ്ക് അക്കൗണ്ട് നമ്പറും മൊബൈല്‍ നമ്പറും നൽകണം. 1500 രൂപയാണ് ഒരു കോയിൻ മൂല്യം. ഇതുപ്രകാരം പത്ത് കോയിൻ വെച്ച് 15,000 രൂപ നിക്ഷേപം നടത്തിയാല്‍ ഇതില്‍ അംഗമായി തുടരാം. ഇവർക്ക് ശനി, ഞായര്‍ ഒഴികെ ദിവസവും 270 രൂപ വെച്ച് നല്‍കുമെന്നാണ് വാഗ്ദാനം. നിലവില്‍ ട്രേഡിങ് നടത്തുന്ന കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് 15 ദിവസമായി. ആദ്യഘട്ടത്തില്‍ ചേര്‍ന്നവര്‍ക്ക് ദിവസേന നല്ല ലാഭവിഹിതം ലഭിച്ചിരുന്നു. ഇതുവെച്ച് പ്രചാരണം നടത്തി ബാക്കിയുള്ളവർക്ക് ഒന്നും നൽകാതിരുന്നു. പെട്ടെന്ന് കമ്പനി ഇല്ലാതാവുകയും താഴെക്കിടയിലുള്ള വലിന ജനവിഭാഗത്തിൻെറ പണം നഷ്ടമാകുകയും ചെയ്തു. 2000 കോടി രൂപയോളമാണ് നിരവധി പേരില്‍നിന്ന് കമ്പനി കോവിഡ് കാലത്ത് നിക്ഷേപം കൈക്കലാക്കിയതെന്നാണ് വിവരം. കമ്പനിക്ക് സ്വന്തമായി ഓഫിസോ കൃത്യമായ മേല്‍വിലാസമോ അംഗീകൃത രജിസ്റ്റര്‍ നമ്പറോ ഫോണ്‍ നമ്പറോ ഒന്നും തന്നെ ഇല്ലെന്നും ഇടപാടുകാര്‍ വെളിപ്പെടുത്തുന്നു. കമ്പനിയുടെ സി.ഇ.ഒ എന്ന പദവിയിലിരിക്കുന്ന നിഷാദ് എന്ന ആളെക്കുറിച്ച് മാത്രമാണ് കേട്ടറിവ്. അദ്ദേഹം ചില സമയങ്ങളില്‍ നിക്ഷേപകൻെറ വാട്സ്ആപ്പില്‍ വോയിസിലൂടെ വന്ന് മാര്‍ഗനിർദേശങ്ങള്‍ നല്‍കി ബന്ധപ്പെടുമെങ്കിലും ഇയാളും വ്യക്തമായ മേല്‍വിലാസമോ ഫോണ്‍ നമ്പറോ നിക്ഷേപകര്‍ക്ക് ഇതുവരെ നല്‍കിയില്ല. ഇടക്കിടെ യൂട്യൂബില്‍ വന്ന് കാര്യങ്ങള്‍ പറയും. പക്ഷേ, മറുപടി എഴുതാനുള്ള കമൻറ് ബോക്സ് വരെ ഓഫാണ്. കോവിഡ് സമയത്ത് മറ്റു വരുമാന മാര്‍ഗമില്ലാതെ വീട്ടില്‍ കഴിഞ്ഞുകൂടുേമ്പാള് വായ്പ വാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയും മിനിമം 15,000 രൂപ തരപ്പെടുത്തി നിക്ഷേപിച്ചവരാണ് കൂടുതല്‍ പേരും. അതുപോലെ വന്‍ തുക നിക്ഷേപം നടത്തിയ സമ്പന്നരായ ധാരളം പേരും ഇക്കൂട്ടത്തിലുണ്ട്. തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ എതിര്‍കക്ഷിയുടെ മേല്‍വിലാസം പോലുമില്ല. ഓഹരി വിപണിയില്‍ ട്രേഡിങ് നടത്തുമെന്ന് പറഞ്ഞ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് ലക്ഷക്കണക്കിന് ആളുകളെ തട്ടിപ്പിനിരയാക്കുന്ന കമ്പനിക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ.എസ്. സാലി കീഴൂരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ല പൊലീസിന് ഇതുസംബന്ധിച്ച പരാതി നേരത്തേ ലഭിച്ചിരുന്നതിനാൽ കേസെടുത്തിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2020 11:58 PM GMT Updated On
date_range 2020-10-06T05:28:30+05:30ക്രിപ്റ്റോ കറൻസിയുടെ പേരിൽ 2000 കോടി പിരിച്ചു; മുഖ്യമന്ത്രിക്ക് പരാതി
text_fieldsNext Story