Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരം താലൂക്ക്​...

നീലേശ്വരം താലൂക്ക്​ ആശുപത്രിയിൽ 1000 കോവിഡ്​ പരിശോധന നടത്തി

text_fields
bookmark_border
നീലേശ്വരം: താലൂക്ക് ആശുപത്രിയിൽ ഒന്നര മാസത്തിനുള്ളിൽ ആയിരത്തിലധികം ആളുകളിൽ നിന്ന് തൊണ്ടയിലെ സ്രവമെടുത്ത് കൊറോണ വൈറസ് പരിശോധന നടത്തി. സമൂഹവ്യാപന സാധ്യത കണ്ടെത്താനുള്ള സൻെറിനൽ സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ ശേഖരിച്ചിരുന്നതെങ്കിലും ഇപ്പോൾ കോവിഡ് ലക്ഷണമുള്ളവരുടെയും സ്രവം ശേഖരിക്കുന്നുണ്ട്. ശേഖരിച്ച സാമ്പിളുകൾ പെരിയയിലെ കേന്ദ്ര സർവകലാശാല ലാബിലാണ് പരിശോധന നടത്തുന്നത്. താലൂക്കാശുപത്രിയിലെ സ്​റ്റാഫ് ക്വാർട്ടേഴ്സാണ് സ്രവ ശേഖരണ കേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്. ആശുപത്രിയിൽ വരുന്ന മറ്റു രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കാൻവേണ്ടി സ്രവ ശേഖരണ കേന്ദ്രത്തിലേക്ക് റോഡിൽ നിന്ന് നേരിട്ട് പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. സ്രവ ശേഖരണ കേന്ദ്രത്തിൽ ശരാശരി 40 സാമ്പിളുകൾ ഒരു ദിവസം ശേഖരിക്കുന്നുണ്ട്. ഡോക്ടർമാരായ രാഹുൽ, സന്ധ്യ, അമ്പിളി, വൈശാഖ്, ബെന്ന, ലാബ് ടെക്നീഷ്യൻ അനിൽ കുമാർ, സ്​റ്റാഫ് നഴ്സുമാരായ ജലജ, ബിന്ദു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാഗേഷ്, ശ്രീജിത്ത് എന്നിവരാണ് സ്രവ ശേഖരണ സംഘത്തിലുള്ളത്. ആശുപത്രി ജീവനക്കാരായ നിത്യ, വീണ, സുചിത്ര, രമ്യ, ജിയ, ശൈലജ, ബിന്ദു തുടങ്ങിയവർ സഹായത്തിനായുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story