Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര 10ന് ജില്ലയിൽ

text_fields
bookmark_border
കാസര്‍കോട്: 'അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര ഞായറാഴ്ച ജില്ലയിലെത്തും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ചെര്‍ക്കള, ഉപ്പള എന്നീ കേന്ദ്രങ്ങളിലാണ് ജില്ലയിലെ സ്വീകരണങ്ങളെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച ഉച്ച രണ്ടിന് തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ഫായിക്ക ഓഡിറ്റോറിയത്തിലെ സത്താര്‍ മൗലവി നഗറിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. അബ്​ദുറഹ്മാന്‍ കല്ലായി സ്വീകരണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെത്തുന്ന മുന്നേറ്റ യാത്രക്ക് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തിലെ മെട്രോ മുഹമ്മദ് ഹാജി നഗറില്‍ വൈകീട്ട് 4.30ന് സ്വീകരണം നല്‍കും. സമസ്ത ജില്ല ജനറല്‍ സെക്രട്ടറി ഇ.കെ. മഹ്മൂദ് മുസ്​ലിയാര്‍ ഉദ്ഘാടനം ചെയ്യും. 6.30ന് കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ സി.എം. ഉസ്താദ് നഗറില്‍ നടക്കുന്ന സ്വീകരണ പരിപാടി സമസ്ത ജില്ല പ്രസിഡൻറ്​ ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചെര്‍ക്കളയിലെത്തുന്ന മുന്നേറ്റ യാത്രക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്​ലാം ഓഡിറ്റോറിയത്തിലെ സി. അഹ്മദ് മുസ്​ലിയാര്‍ നഗറില്‍ സ്വീകരണം നല്‍കും. സി.ടി. അഹ്മദലി ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ ഒമ്പതിനാണ് ഉപ്പള മെട്രോ പ്ലാസ ഓഡിറ്റോറിയത്തിലെ ഖാസിം മുസ്​ലിയാര്‍ നഗറിലെ സ്വീകരണം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻറ്​ യു.എം. അബ്​ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. സ്വീകരണ കേന്ദ്രങ്ങളിലെ നഗരികളില്‍ എല്ലാ മുന്നൊരുവും തയാറായി വരുകയാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി വി.കെ. മുഷ്താഖ് ദാരിമി, ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ഹാരിസ് റഹ്മാനി തൊട്ടി, ഇര്‍ഷാദ് ഹുദവി ബെദിര, വിഖായ ജില്ല ചെയര്‍മാന്‍ മൊയ്തു മൗലവി ചെര്‍ക്കള, സി.പി. മൊയ്തു മൗലവി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story