Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹക്കീം തളങ്കര...

ഹക്കീം തളങ്കര വിടപറഞ്ഞത്​ കൂറ്റൻ ഉരു നീറ്റിലിറക്കണമെന്ന സ്വപ്​നം ബാക്കിയാക്കി

text_fields
bookmark_border
കണ്ണൂർ: ഹെലികോപ്​ടർ പറന്നിറങ്ങാൻ സൗകര്യമുള്ള കൂറ്റൻ ഉരുക്കളുടെ നിർമാണം പൂർത്തിയാക്കുകയെന്ന സ്വപ്​നം ബാക്കിയാക്കിയാണ്​ ഉരു വ്യവസായത്തി​ൻെറ കുലപതിയായ അബ്​ദുൽ ഹക്കീം തളങ്കര കഴിഞ്ഞദിവസം വിടവാങ്ങിയത്​. ത​ൻെറ സ്വപ്​ന പദ്ധതിയുടെ ചർച്ചകൾക്കായി ദുബൈയിൽ തങ്ങുകയായിരുന്ന ഹക്കീം തളങ്കരയെ കോവിഡ്​ പിടികൂടുകയായിരുന്നു. രോഗം​ ​േഭദമായെങ്കിലും തുടർന്നുണ്ടായ ആരോഗ്യപ്രശ്​നങ്ങളാണ്​ മരണ​ കാരണം. ബേപ്പൂരിനും തളങ്കരക്കുമൊപ്പം അഴീക്കൽ തീരത്തും ഉരുനിർമാണം ആരംഭിച്ചിരുന്നു ഹക്കീം. അമേരിക്കയിൽനിന്ന്​ മറൈൻ എൻജിനീയറിങ്​ പഠിച്ച ശേഷമാണ്​ അഴീക്കലിൽ ഷിപ്​യാർഡ്​ തുടങ്ങിയത്​. പിതാവായ തളങ്കര അബ്​ദുല്ലക്കുഞ്ഞിയുടെ നിർദേശ പ്രകാരമായിരുന്നു 1990ൽ കപ്പക്കടവിലെ സുൽക്ക ഷിപ്​യാർഡ്​ തുടങ്ങിയത്​​. അങ്ങനെ നിലമ്പൂർ കാട്ടിലെ തേക്കിൽ തീർത്ത ഉരുവിസ്​മയങ്ങൾ ഹക്കീമി​ൻെറ ഭാവനയിൽ നീറ്റിലിറങ്ങി. ഇരുപത്തഞ്ചിലധികം ഉരുക്കളാണ്​ ഇതുവരെ നിർമിച്ചത്​. 20 കോടി രൂപ വീതം ചെലവിൽ 200 അടി നീളമുള്ള രണ്ട്​ ആഡംബര ഉരുക്കളാണ്​ അഴീക്കോട്​ നിർമാണത്തിലുള്ളത്​. ഗൾഫിലെ രാജകുടുംബാംഗങ്ങൾക്കാണ്​ കൂറ്റൻ ഉരുക്കൾ ഒരുങ്ങുന്നത്​. ആദ്യകാലത്ത്​ കൈപ്പണിയിൽ ഒതുങ്ങിയിരുന്ന ഉരു വ്യവസായം ഹക്കീമി​ൻെറ വരവോടെയാണ്​ സാ​ങ്കേതികമായും യന്ത്രസഹായത്തോടെയും വികസിച്ചത്​. ഉരു നിർമാണത്തിനായി മംഗളൂരു തുറമുഖം വഴി മരങ്ങളെത്തിച്ചിരുന്നു. കേരളത്തിലെ മികച്ച ആശാരിമാരാണ്​ ഹക്കീമിനായി ഉരുക്കൾ തീർത്തത്​. ഗുണനിലവാരത്തിലും വിശ്വാസത്തിലും ഈ വ്യവസായി ഒരു വിട്ടുവീഴ്​ചയും ചെയ്​തിരുന്നില്ല. ലക്ഷദ്വീപിനും ​കേരള സർക്കാറിനും ആവശ്യമായ ഉരുക്കളും നിർമിച്ചു നൽകിയിട്ടുണ്ട്​. ഉരുനിർമാണത്തിൽ ത​ൻെറതായ ട്രേഡ്​മാർക്ക്​ കൊണ്ടുവന്ന വ്യവസായിയെയാണ്​ ഹക്കീം തളങ്കരയുടെ മരണത്തോടെ നഷ്​ടമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story