Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭെൽ ഇ.എം.എൽ കമ്പനി:...

ഭെൽ ഇ.എം.എൽ കമ്പനി: പ്രതിഷേധ ജ്വാല തീർത്ത്​ തൊഴിലാളികൾ

text_fields
bookmark_border
കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയുടെ സംരക്ഷണത്തിനായി നടത്തുന്ന സത്യഗ്രഹ സമരത്തി​െൻ 100ാം ദിവസമായ ബുധനാഴ്​ച പ്രതിഷേധ ജ്വാല തീർത്ത് തൊഴിലാളികൾ. ഒപ്പുമരച്ചുവട്ടിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തി​ൻെറ 100ാം ദിന പരിപാടികളിൽ ഒ​ട്ടേറെ പേർ പ​ങ്കെടുത്തു. കമ്പനി അടച്ചിട്ട്​ തൊഴിലാളികളെ പട്ടിണിക്കിട്ട നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ്​ ഉയർന്നത്​. സമര സഹായസമിതി ചെയർമാൻ കൂടിയായ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്​തു. സി.പി.എം ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ അധ്യക്ഷതവഹിച്ചു. സമരസമിതി ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കെ. ഖാലിദ്, സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ ഡോ. വി.പി.പി. മുസ്​തഫ, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ബി.എം.എസ് ജില്ല വൈസ് പ്രസിഡൻറ്​ കെ.എ. ശ്രീനിവാസൻ, എ. വാസുദേവൻ, എം. രാമൻ, കെ. ഭാസ്​കരൻ, ഗിരി കൃഷ്ണൻ, ടി.പി. മുഹമ്മദ് അനീസ്, പി .വി. കുഞ്ഞമ്പു, കെ.ജി. സാബു, പ്രദീപൻ പനയൻ, ബി.എസ്. അബ്​ദുല്ല, അനിൽകുമാർ പണിക്കൻ, ടി.വി. ബേബി, സാബു ജോസഫ് എന്നിവർ സംസാരിച്ചു. bhel strike 100 ഭെൽ ഇ.എം.എൽ കമ്പനി തൊഴിലാളികൾ ഒപ്പുമരച്ചുവട്ടിൽ നടത്തിയ പ്രതിഷേധ ജ്വാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story