Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരഞ്ഞെടുപ്പ് ഫണ്ട്...

തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് വീടി​െൻറ തറ പൊളിച്ചത് കാടത്തം- ബി.ജെ.പി

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് വീടി​ൻെറ തറ പൊളിച്ചത് കാടത്തം- ബി.ജെ.പി കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പിരിവ് നല്‍കാത്തതിനു ഇട്ടമ്മലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടി​ൻെറ തറ പൊളിച്ച് കൊടി നാട്ടിയ ഡി.വൈ.എഫ്‌.ഐ നടപടി അപലപനീയവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ബി.ജെ.പി കാസര്‍കോട്​ ജില്ല പ്രസിഡൻറ്​ കെ. ശ്രീകാന്ത്. സി.പി.എമ്മിനു മൃഗീയഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്​ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പോയിട്ട് സ്വസ്ഥമായി ജീവിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. രാഷ്​ട്രീയ വിരോധം തീര്‍ക്കാന്‍ വീടുകള്‍ തകര്‍ക്കലും കുടിവെള്ളം മുട്ടിക്കലും ഉപജീവനമാർഗമില്ലാതാക്കലും സി.പി.എം പ്രവര്‍ത്തകരുടെ സ്ഥിരം ശൈലിയാണ്. കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story