Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTമുങ്ങിമരിച്ച സഹോദരങ്ങൾക്ക് നാടിെൻറ യാത്രാമൊഴി
text_fieldsbookmark_border
മുങ്ങിമരിച്ച സഹോദരങ്ങൾക്ക് നാടിൻെറ യാത്രാമൊഴി വെള്ളരിക്കുണ്ട്: വിഷുദിനത്തിൽ വെസ്റ്റ് എളേരി പരപ്പച്ചാൽ പുഴയിൽ മുങ്ങിമരിച്ച കാവുന്തലയിലെ ശ്രാകത്തിൽ റെജിയുടെയും സെലിൻെറയും മകൻ ആൽബിൻ റെജിക്കും ശ്രാകത്തിൽ തോമസിൻെറയും ജയിനിയുടെയും മകൻ ബ്ലെസൻ തോമസിനും നാടിൻെറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം എത്തിച്ച ഇരുവരുടെയും മൃതദേഹങ്ങൾ ഉച്ചക്ക് ഒന്നരയോടെ കോട്ടമല സ്കൂൾ മുറ്റത്ത് പൊതുദർശനത്തിന് െവച്ചു. എം. രാജഗോപാൽ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഗിരിജ മോഹനൻ, ജെയിംസ് പന്തമാക്കൽ, ജില്ല പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, അന്നമ്മ മാത്യു, ജോസ് കുത്തിയൊട്ടിൽ, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി. ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ സി.വി. സുരേശൻ. കെ.കെ. തങ്കച്ചൻ. എം.വി. രാജീവൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അന്തിമോപചാരമർപ്പിച്ചു. പിന്നീട് കാവുന്തലയിലെ വീട്ടിൽ എത്തിച്ചു. പ്രിയപ്പെട്ട കുട്ടികളെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനാവലി എത്തിയിരുന്നു. തോമസിൻെറ വീട്ടിലാണ് ബ്ലസൻെറയും ആൽബിൻെറയും അന്ത്യശുശ്രൂഷ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് വരക്കാട് സൻെറ് ജോസഫ് ചർച്ച് വികാരി ഫാദർ ഫിലിപ് കർമികത്വം വഹിച്ചു. പിന്നീട് വാഹനത്തിൽ വിലാപയാത്രയായി വരക്കാട് സൻെറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. വിഷു ദിനത്തിൽ ഇളയച്ഛൻ ജിജിയുടെ സുഹൃത്തിൻെറ പരപ്പചാലിലെ വീട്ടിലേക്ക് പോയതായിരുന്നു ബ്ലസനും ആൽബിനും. കുളിക്കാൻ പുഴയിൽ ഇറങ്ങിയ ഇവർ വേലിയേറ്റ സമയത്ത് അടിയൊഴുക്കിൽപെടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story