Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ് പ്രതിസന്ധി...

കോവിഡ് പ്രതിസന്ധി മുതലെടുത്ത് ബ്ലേഡ് മാഫിയ; മത്സ്യത്തൊഴിലാളികൾ കടക്കെണിയിൽ

text_fields
bookmark_border
blurb അജാനൂർ കടപ്പുറം, ഹോസ്ദുർഗ് കടപ്പുറം, ബല്ല കടപ്പുറം എന്നിവിടങ്ങളിലാണ്​ വട്ടിപ്പലിശക്കാർ പിടിമുറുക്കുന്നത്​ കാഞ്ഞങ്ങാട്: തീരദേശം ഇതര സംസ്ഥാനക്കാരായ വട്ടിപ്പലിശക്കാരുടെ പിടിയിൽ. മത്സ്യക്കുറവുമൂലം വറുതിയിലായ തൊഴിലാളികളെ പിഴിഞ്ഞാണ്​ തീരദേശത്ത് ബ്ലേഡ് മാഫിയ വിലസുന്നത്​. കോവിഡ് പ്രതിസന്ധി മുതലെടുത്ത്​ തമിഴ്നാട്ടുകാരായ ഏജൻറുമാരാണ്​ പണം പലിശക്ക് കടം കൊടുത്ത് ഇവരെ മുതലെടുക്കുന്നത്. ഭീഷണിയും ഗുണ്ടായിസവും ഇവിടെ സാധാരണ സംഭവമായി. അജാനൂർ കടപ്പുറം, ഹോസ്ദുർഗ് കടപ്പുറം, ബല്ല കടപ്പുറം കൂടാതെ ആവി, പുഞ്ചാവി, പട്ടാക്കൽ പ്രദേശങ്ങളിലും പലിശക്ക്​ പണം നൽകുന്ന സംഘം തന്നെയുണ്ട്. ബ്ലേഡുകാരുടെ ഭീഷണിക്കും ഗുണ്ടായിസത്തിനും ഭയപ്പെട്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി ജീവൻ നിലനിർത്തുകയാണിവർ. ഓപറേഷൻ കുബേര പോലുള്ള പദ്ധതികൾ ഉണ്ടായിരുന്നുവെങ്കിലും നിയമവും നിയമപാലകരും ഇവരുടെ കാര്യത്തിൽ മൗനത്തിലാണ്​. ആയിരം മുതൽ ഇരുപത്തി അയ്യായിരംവരെ വട്ടിപ്പലിശക്ക്​ നൽകിയാണ് ഇവർ സാധാരണക്കാരെ പിഴിയുന്നത്. പകലന്തിയോളം അധ്വാനിച്ച് കിട്ടുന്ന തുക ഒന്നിനും തികയാതെ വരുമ്പോൾ സാധാരണക്കാരായ തൊഴിലാളികൾ വട്ടിപ്പലിശക്കാര​ൻെറ ഇരയായി മാറുന്നു. ആയിരം രൂപ കടമായി നൽകുന്ന തമിഴ്​നാട്​ സ്വദേശികൾ ഒരു മാസം 250 രൂപയാണ് പലിശയായി ഇടാക്കുന്നത്. ഇതും നൽകാതിരുന്നാൽ നൂറിന് 25 രൂപ നിരക്കിൽ പലിശ ഈടാക്കുന്നു. പതിനായിരം വായ്പ നൽകി തുടങ്ങുന്നവരുമുണ്ട്. പതിനായിരം കടം വാങ്ങിയാൽ ആയിരം കഴിച്ച് ഒമ്പതിനായിരം നൽകിയാണ് ഇവരുടെ കച്ചവടം. ഒരു മാസം തികഞ്ഞാൽ പതിനായിരം തന്നെ തിരിച്ച് നൽകണം. ഇതര സംസ്ഥാനക്കാരെ കൂടാതെ നഗരത്തിൽ വട്ടിപ്പലിശക്ക്​ പണം നൽകി ലക്ഷങ്ങൾ സമ്പാദിക്കുന്നവർ വേറെയുമുണ്ട്​. ഓട്ടോറിക്ഷ ഡ്രൈവർമാർ മുതൽ പൊലീസുകാർ വരെയുണ്ട്​ അവരുടെ കൂട്ടത്തിൽ. കാഞ്ഞങ്ങാട് മത്സ്യമാർക്കറ്റ്​ മുതൽ തീരദേശംവരെ ഇവരുടെ പിടിയിലാണ്. ```lead story
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story