Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒന്നരക്കോടി ചെലവഴിച്ച്...

ഒന്നരക്കോടി ചെലവഴിച്ച് പ്ലാറ്റ്​ ഫോം ഉയർത്തിയിട്ടും ചന്തേരയിൽ സ്​റ്റോപ്പില്ല

text_fields
bookmark_border
ചെറുവത്തൂർ: ഒന്നക്കോടി രൂപ ചെലവഴിച്ച് പ്ലാറ്റ്​ഫോം ഉയർത്തിയിട്ടും ചന്തേരയിൽ ട്രെയിനിന്​ സ്​റ്റോപ്പില്ല. 75 വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ​െട്രയിൻ ഹാൾട്ടിലാണ് നിലവിൽ ഒരു ട്രെയിനിനുപോലും സ്​റ്റോപ്പില്ലാതായത്. ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് നാല് പാസഞ്ചർ ​െട്രയിനുകൾക്കാണ് ഇവിടെ സ്​റ്റോപ്പുണ്ടായിരുന്നത്. ആ ഘട്ടത്തിൽ ദിനംപ്രതി 500ലധികം യാത്രക്കാർ ഈ സ്​റ്റേഷനെ പ്രയോജനപ്പെടുത്തിയിരുന്നു. പിലിക്കോട്, പടന്ന, കരിവെള്ളൂർ എന്നീ പഞ്ചായത്തുകളിലെ യാത്രക്കാർക്കാണ് ഏറെ ഉപകാരമായത്. കാസർകോട്​, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ഉദ്യോഗസ്ഥർ, മംഗലാപുരത്തെ ആശുപത്രികളിലേക്കുള്ള രോഗികൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ഏക യാത്ര സൗകര്യമാണിത്. അടുത്തകാലത്തായി ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇവിടെ പ്ലാറ്റ്ഫോം ഉയർത്തുകയും ദീർഘിപ്പിക്കുകയും ചെയ്​തത്. നിലവിൽ യാത്ര പുനഃസ്ഥാപിച്ച ഒരു ​െട്രയിനിനും ഇവിടെ സ്​റ്റോപ്പില്ല. പടന്നയെ പിലിക്കോടുമായി ബന്ധിപ്പിക്കുന്ന തോട്ടുകര പാലം യാഥാർഥ്യമായതോടെ പടന്ന നിവാസികൾക്ക് എളുപ്പം ഇവിടെ എത്തിച്ചേരാൻ കഴിയും. ഇത്തരത്തിൽ നൂറുകണക്കിന് യാത്രക്കാർക്ക് ഗുണപ്രദമായ സ്​റ്റേഷനാണ് ചന്തേര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story