Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTകോവിഡ്: ജില്ലയിൽ ഇന്നും നാളെയും മെഗാ ടെസ്റ്റിങ് ഡ്രൈവ്
text_fieldsbookmark_border
കാസർകോട്: ജില്ലയിൽ കോവിഡ് രോഗികൾ കൂടിയ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിൻെറ ഭാഗമായി ഏപ്രിൽ വെള്ളി, ശനി ദിവസങ്ങളിൽ മെഗാ ടെസ്റ്റിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. രണ്ടു ദിവസം 6000 പേർക്ക് പരിശോധന നടത്തും. ജില്ലയിൽ സ്ഥിരമായി കോവിഡ് പരിശോധന നടത്തുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പരിശോധന തുടരും. വെള്ളിയാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലും ശനിയാഴ്ച പടന്നക്കാട് ഇ.എം.എസ് ക്ലബ്, മടക്കര ഹാർബർ എന്നിവിടങ്ങളിലും പരിശോധനക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർ, സമ്പർക്കത്തിലേർപ്പെട്ടവർ, പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ള 45 വയസ്സിനു താഴെ പ്രായമുള്ള ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, കലക്ഷൻ ഏജൻറുമാർ, വാക്സിനേഷനെടുക്കാത്ത 45 വയസ്സിന് മുകളിലുള്ളവർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾ, കൂട്ടിരിപ്പിന് പോയവർ എന്നിവർ ഈ കേന്ദ്രങ്ങളിലെത്തി പരിശോധനക്ക് വിധേയരാവണമെന്ന് ഡി.എം.ഒ ആവശ്യപ്പെട്ടു. എം.പിയുടെ ആരോഗ്യനില തൃപ്തികരം കാസർകോട്: കോവിഡ് ബാധിതനായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻെറ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story