Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTകോവിഡ്: വിശ്വാസികൾ ജാഗ്രത പുലർത്തണം -ആലിക്കുട്ടി മുസ്ലിയാർ
text_fieldsbookmark_border
കാസർകോട്: കോവിഡിൻെറ കെടുതിയിൽനിന്ന് നാടിനെ രക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാദി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ. പള്ളികൾ അടച്ചിടുകയും ആരാധനകർമങ്ങൾ വീടുകളിൽ ഒതുക്കേണ്ടി വരുകയും ചെയ്ത കഴിഞ്ഞവർഷത്തെ റമദാനിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണ. ഈ സൗഭാഗ്യം നിലനിർത്താൻ വിശ്വാസികൾ ജാഗ്രത പുലർത്തണം. നമസ്കാര വേളയിലും മാസ്ക് ധരിക്കണം. കഴിയുന്നവർ മുസല്ല കൊണ്ടുവരണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. ഒരോ വ്യക്തിയും സ്വയം നിയന്ത്രണത്തിന് വിധേയമായാലേ കോവിഡിനോടുള്ള പോരാട്ടം ജയം കാണുകയുള്ളൂ. അച്ചടക്കവും നിയന്ത്രണവും ക്രമീകരണവും അത്യന്താപേക്ഷിതമാണ്. മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് അധികാരികൾ കൈക്കൊള്ളുന്ന നടപടികളോട് സഹകരിക്കണം. തറാവീഹ് നമസ്കാരവും മറ്റു പ്രാർഥനകളും പരമാവധി പത്ത് മണിക്ക് അവസാനിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story