Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTയുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ റിമാൻഡിൽ
text_fieldsbookmark_border
ബദിയടുക്ക: സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ റിമാൻഡ് ചെയ്തു. കാസർകോട് തളങ്കര എം.ബി നഗറിലെ അഹമ്മദ് റയിസ് (32), ഉളിയത്തടുക്ക എസ്.പി നഗറിലെ ഇബ്രാഹിം ബദുഷ (30), തളങ്കര ഖാസിലൈനിലെ അബ്ദുല്‍ അമാന്‍ (34) എന്നിവരാണ് റിമാൻഡിലായത്. ബദിയടുക്ക എസ്.ഐ സുബാഷ് ബാബുവിൻെറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പെര്‍ള ചെക്പോസ്റ്റിനു സമീപത്തെ ഫാത്തിമത്ത് സുഹ്‌റയുടെ മകന്‍ അബ്ബാസിനെയാണ് (25) കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഏറെ വൈകിയും മകനെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് ബദിയഡുക്ക സ്റ്റേഷനിൽ പരാതി നൽകി. കേസടുത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെ ചെവ്വാഴ്ച പുലർച്ച ചെർളടുക്ക റോഡരികിൽ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story