Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2021 5:29 AM IST Updated On
date_range 13 April 2021 5:29 AM ISTകസബ കടപ്പുറത്ത് ഫുട്ബാൾ കളിക്കിടെ അക്രമം; പൊലീസ് വാഹനം തകർത്തു
text_fieldsbookmark_border
കാസർകോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ഫുട്ബാൾ കളിക്കിടെ അക്രമം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തിൻെറ വാഹനം അക്രമികൾ തകർത്തു. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. സംഭവത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിൻെറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. കസബ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ ഇരുവിഭാഗം ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടാവുകയും സംഘട്ടനത്തിലെത്തുകയുമായിരുന്നു. വിവരമറിഞ്ഞ് കാസർകോട് സി.ഐ കെ. ബാബു, എസ്.ഐമാരായ കെ. ഷാജു, ഷേക്ക് അബ്ദുൽ റസാഖ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി. ഇതിനിടയിലാണ് അക്രമികൾ പൊലീസിനുനേരെ തിരിഞ്ഞത്. തുടർന്ന് പൊലീസ് വാഹനം തകർക്കുകയും ചെയ്തു. police jeep സംഘർഷത്തിൽ തകർന്ന പൊലീസ് വാഹനത്തിൻെറ ഗ്ലാസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story