Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകിറ്റ് വിതരണോദ്​ഘാടനം

കിറ്റ് വിതരണോദ്​ഘാടനം

text_fields
bookmark_border
രാജപുരം: മാച്ചിപ്പള്ളി എം.വി.എസ് വായനശാല വയോജനങ്ങള്‍ക്ക് വിഷുക്കിറ്റും ആയുര്‍വേദ മരുന്നും വിതരണം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം പത്മാനഭന്‍ മാച്ചിപ്പള്ളി വിതരണോദ്​ഘാടനം നിര്‍വഹിച്ചു. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നേതൃത്വസമിതി കണ്‍വീനര്‍ എ.കെ. രാജേന്ദ്രന്‍, സിനി ജയരാജ് എന്നിവര്‍ സംസാരിച്ചു. അനന്തുകൃഷ്ണ സ്വാഗതവും ഗീത രാജന്‍ നന്ദിയും പറഞ്ഞു. പെഡഗോജിക്കൽ സ്​റ്റഡീസ്​ ബിരുദദാനച്ചടങ്ങ് പെരിയഡുക്ക: കേരളസർക്കാറി​ൻെറ പി.എൻ. പണിക്കർ വിഗ്യാൻ വികാസ് കേന്ദ്രയുടെ അംഗീകാരമുള്ള എം.പി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് പെഡഗോജിക്കൽ സ്​റ്റഡീസ്​ ആദ്യ ബാച്ചി​ൻെറ ബിരുദ ദാനച്ചടങ്ങ് എം.പി ട്രെയിനിങ്​ ആൻഡ്​​ റിസർച് സൻെററിൽ സംഘടിപ്പിച്ചു. ജില്ല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസർ കവിത റാണി രഞ്ജിത്ത് ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറി. എം.പി ഇൻറർ നാഷനൽ സ്കൂൾ മാനേജർ ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടർ ഡോ. അബ്​ദുൽ ജലീൽ മർത്യ സ്വാഗതവും ഫാത്തിമത്ത് തഹ്സീൻ നന്ദിയും പറഞ്ഞു. ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കാസർകോട്: കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം എസ്.ജി.എസ് ​െഡപ്യൂട്ടി കമീഷണർ ടി. ജയകുമാർ ഉദ്​​ഘാടനം ചെയ്തു. കെ. സുരേന്ദ്രൻ കോളോട്ട്​ അധ്യക്ഷത വഹിച്ചു. കെ.ഡി. സൈമൺ, കെ. വിശ്വനാഥൻ, എ. നാരായണ, ബി. ഉമേഷ് പൈ, എം.കെ. ബേബി എന്നിവർ സംസാരിച്ചു. ലോയി ഡിസൂസ നന്ദി പറഞ്ഞു. കെ.ടി.പി.എയുടെ കാസർകോട്ടെ നികുതി പഠനകേന്ദ്രത്തിൽ, മാനേജ്മൻെറ്​ ​െട്രയിനികൾക്കും വിദ്യാർഥികൾക്കും ബിസിനസുകാർക്കും സൗജന്യ ​െട്രയിനിങ്​ നൽകാൻ തീരുമാനിച്ചു. ഭാരവാഹികളായി സുരേന്ദ്രൻ കോളോട്ട് (പ്രസി​), ബി. ഉമേഷ് പൈ (സെക്ര), കെ. നാരായണ (ട്രഷ), ഉദയകുമാർ (സ്​റ്റേറ്റ് എക്സിക്യൂട്ടിവ് കൗൺസിലർ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story