Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:05 AM GMT Updated On
date_range 16 Feb 2021 12:05 AM GMTവാര്‍ഷിക പദ്ധതി അംഗീകാരം: ജില്ലയിലെ ആദ്യ തദ്ദേശ സ്ഥാപനമായി മടിക്കൈ
text_fieldsbookmark_border
കാസർകോട്: ജില്ല ആസൂത്രണ സമിതി യോഗത്തില്‍ മടിക്കൈ ഗ്രാമപഞ്ചായത്തിെൻ 2021-22 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. ജില്ലയില്‍ ആദ്യമായി 2021-22 വാര്‍ഷിക പദ്ധതി അംഗീകാരം നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് മടിക്കൈ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ 11 ഗ്രാമ പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തിൻെറയും ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. എന്‍മകജെ, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം, ചെറുവത്തൂര്‍, കള്ളാര്‍, കുമ്പള, മീഞ്ച, പുത്തിഗെ, മധൂര്‍, വോര്‍ക്കാടി, വെസ്റ്റ് എളേരി പഞ്ചായത്തുകളുടെ ഭേദഗതി പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു സംബന്ധിച്ചു. കാൻറീന്‍ കെട്ടിടം, വിശ്രമമുറി ഉദ്ഘാടനം കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ. കോളജില്‍ നിര്‍മിച്ച കാൻറീന്‍ കെട്ടിടത്തിൻെറയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെയും ഉദ്ഘാടനംചൊവ്വാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story