പടന്ന: പടന്ന കടപ്പുറത്ത് പുതുതായി ആരംഭിച്ച ഹെൽത്ത് കെയർ ക്ലിനിക് ആൻഡ് ലബോറട്ടറിയുടെ ഉദ്‌ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ശ്യാമള നിർവഹിച്ചു. ഒമ്പതാം വാർഡ് മെംബർ പി.കെ. സുമതി അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങളോടെ നടന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. നാരായണൻ, കെ.പി. മജീദ്, അഷ്റഫ്, സി.എച്ച്. മുത്തലിബ്, ഡോ. റിയാസ്, ഡോ. മുജീബ് റഹ്‌മാൻ, ഡോ. സബീറ മുജീബ്, ഡോ. നസ്മൽ മാഹീൻ, ഡോ. ഇർഫാദ്, ഡോ. ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലിനിക്കിൽ എത്തിയ രോഗികൾക്ക് സൗജന്യ പരിശോധന നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:00 AM GMT Updated On
date_range 2021-02-15T05:30:04+05:30ഹെൽത്ത് കെയർ ക്ലിനിക് പ്രവർത്തനമാരംഭിച്ചു
text_fieldsNext Story