Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫാഷൻ ഗോൾഡ്​...

ഫാഷൻ ഗോൾഡ്​ തട്ടിപ്പ്​: അന്വേഷണസംഘത്തെ 'കാണാനില്ല'

text_fields
bookmark_border
രവീന്ദ്രൻ രാവണേശ്വരം കാസർകോട്​: സർക്കാർ പ്രത്യേക താൽപര്യമെടുത്ത്​ രൂപവത്​ക​രിച്ച ഫാഷൻ ഗോൾഡ്​ തട്ടിപ്പ്​ കേസ്​ അന്വേഷണസംഘത്തെ 'കാണാനില്ല'. എം.സി. ഖമറുദ്ദീൻ എം.എൽ.എയെ അറസ്​റ്റ്​ ചെയ്​ത ശേഷം മറ്റ്​ പ്രതികൾക്കായി ലുക്ക്​ ഔട്ട്​ നോട്ടിസ്​ ഇറക്കിയ അന്വേഷണസംഘം പിന്നീട്​ കാര്യമായ നടപടികളിലേക്ക്​ നീങ്ങിയില്ല. അന്വേഷണം ഖമറുദ്ദീ​ൻെറ അറസ്​റ്റിലൊതുങ്ങി. മൂന്നുമാസവും മൂന്നുദിവസവും പിന്നിട്ട്​ 148 കേസുകളിൽ സഹപ്രതിയായ ഖമറുദ്ദീൻ റിമാൻഡ്​ തടവിൽനിന്ന്​ മോചിതനായിട്ടും ബാക്കി പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണസംഘത്തിലെ ചിലരെ അടിക്കടി മാറ്റി സംഘത്തിൽ അന്വേഷണതാൽപര്യം ഇല്ലാതാക്കുന്ന തന്ത്രമാണ്​ ആഭ്യന്തരവകുപ്പ്​ സ്വീകരിച്ചത്​. ഏറ്റവും ഒടുവിൽ രണ്ട്​ ആഴ്​ച മുമ്പ്​ അന്വേഷണ ഉദ്യോഗസ്​ഥനായ എസ്​.പി വിവേക്​ കുമാർ കാസർകോട്​ എത്തി മുഖ്യപ്രതിയെ പിടിക്കാൻ ലക്ഷദ്വീപിലേക്ക്​ പോകണമെന്ന നിർദേശം മുന്നോട്ടു​െവച്ച്​ തിരിച്ചുപോയി. അപ്പോഴേക്കും നിയമസഭ തെരഞ്ഞെടുപ്പി​ൻെറ ഭാഗമായുള്ള പൊലീസ്​ സ്​ഥലംമാറ്റങ്ങളായി. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തിെന 'ബാലൻസ്' ചെയ്യുന്നതിനാണ് എം.എൽ.എയെ അറസ്​റ്റ്​ ചെയ്തത് എന്ന പ്രതിപക്ഷ വാദത്തെ ശരിവെക്കുന്നിടത്തേക്കാണ് അന്വേഷണം നീങ്ങിയത്​. കാസർകോട്​ ചന്തേര പൊലീസ് രജിസ്​റ്റർ ചെയ്ത മൂന്നു കേസുകളാണ് എം.സി. ഖമറുദ്ദീനെ അറസ്​റ്റ്​ ചെയ്യുന്നതിലേക്ക് നയിച്ചത്. ഇവയിൽ രണ്ടിലും ഖമറുദ്ദീൻ ഒന്നാം പ്രതിയല്ല. നവംബർ ഏഴിന് എം.എൽ.​എയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച ആദ്യതവണ തന്നെ അറസ്​റ്റ്​ രേഖപ്പെടുത്തി ജയിലിലേക്ക് അയച്ചു. 155 കേസുകളാണ് ഫാഷൻ ഗോൾഡ്​ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്​റ്റർ ചെയ്​തത്. 148 കേസുകളിലാണ് അന്വേഷണം നടത്തിയത്. നിക്ഷേപത്തിൻെറ 80ഒാളം രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിൽ മൂന്ന്​ രേഖകളിൽ മാത്രമാണ് എം.എൽ.എ ഒപ്പു​െവച്ചത്. പണം നൽകുേമ്പാൾ എം.സി. ഖമറുദ്ദീൻെറ സാന്നിധ്യമുണ്ടായിരുന്നുവെന്ന പരാതിക്കാരുടെ മൊഴിയിലാണ് പൊലീസ് പിടിമുറുക്കിയത്. മലയോരം വഴി മഞ്ചേശ്വരത്തേക്ക്​ കാസർകോട്​: ഇനി എം.സി. ഖമറുദ്ദീന്​ ത​ൻെറ മണ്ഡലമായ മഞ്ചേശ്വരത്ത്​ നിറഞ്ഞു നിൽക്കാം. സ്വന്തം നാടായ തൃക്കരിപ്പൂരിൽ പോലും പോകാതെ. കേസുകളുള്ള പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ പോകാൻ അദ്ദേഹത്തിന്​ ജാമ്യനിബന്ധനകൾ തടസ്സമാണ്​. പയ്യന്നൂർ, ചന്തേര, ബേക്കൽ, കാസർകോട്​ സ്​റ്റേഷനുകളിൽ അദ്ദേഹത്തിനെതിരെ കേസുകളുണ്ട്​. ഇതുവഴി കടന്നുപോകാമെങ്കിലും ജയിലിൽനിന്നിറങ്ങിയ അദ്ദേഹം വിവാദം ഒഴിവാക്കാൻ ദേശീയപാത വിട്ട്​ മഞ്ചേശ്വരത്തേക്ക്​ മലയോര ഹൈവേ വഴിയാണ്​ എത്തിയത്​. ഇനി മഞ്ചേശ്വരത്ത്​ സ്വീകരണങ്ങളുടെ പ്രളയമായിരിക്കും​. ജയിലിൽനിന്ന്​ ഇറങ്ങു​േമ്പാൾ ലീഗ്​ കാസർകോട്​ ജില്ല നേതൃത്വം എത്തിയിരുന്നില്ല. മോചിതനാവുന്ന സമയം സംബന്ധിച്ച അവ്യക്തത കാരണമാണെന്നാണ്​ വിശദീകരണം​. പാർട്ടി എന്തു ചുമതലയാണ്​ അദ്ദേഹത്തിന്​ നൽകാൻ പോകുന്നതെന്നതാണ്​ അണികൾ ഉറ്റുനോക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story