Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:29 AM IST Updated On
date_range 12 Feb 2021 5:29 AM IST'പെൻഷൻ പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കണം'
text_fieldsbookmark_border
' കാഞ്ഞങ്ങാട്: പെൻഷൻ പരിഷ്കരണ ഉത്തരവ് എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്ന് കെ.എസ്.എസ്.പി.എ കാഞ്ഞങ്ങാട് മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംഘടന ജില്ല സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ കെ. ബനീഷ്‌രാജ്, വി.വി. ശോഭ എന്നിവരെ യോഗത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡൻറ് കെ.വി. രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർമാരായ യു. ശേഖരൻ നായർ, എം. സുധാകരൻ, സംസ്ഥാന കമ്മിറ്റി ഓഡിറ്റർ സി. രത്നാകരൻ ജില്ല ട്രഷറർ സി. പ്രേമരാജൻ നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. മുരളീധരൻ, വനിതഫോറം ജില്ല പ്രസിഡൻറ് കെ. സരോജിനി ടീച്ചർ നിയോജക മണ്ഡലം സെക്രട്ടറി പി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം കുഞ്ഞാമിന ടീച്ചർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story