Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:29 AM IST Updated On
date_range 12 Feb 2021 5:29 AM ISTകേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ അറിയാം
text_fieldsbookmark_border
കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളെയും പരിപാടികളെയും കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ന് രാവിലെ 10 ന് തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലിലാണ് സെമിനാര്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന ദീര്‍ഘകാല പദ്ധതികള്‍ ഹ്രസ്വകാല പരിപാടികള്‍, തൊഴില്‍ സംരംഭങ്ങള്‍, പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് മുഴുവന്‍ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന കൈപ്പുസ്തകങ്ങളും ലഭിക്കും. സെമിനാറില്‍ ന്യൂനപക്ഷ വികസന -ക്ഷേമ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍ എന്നിവര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. താൽപര്യമുള്ളവര്‍ 9526855487 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഗസ്റ്റ് അധ്യാപക ഒഴിവ് കാസര്‍കോട്: കാസർകോട് ഗവ. കോളജില്‍ സുവോളജി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകൻെറ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 17ന് രാവിലെ 10.30ന് കോളജില്‍. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994 256027. മഞ്ചേശ്വരം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് അഡീഷനല്‍ ബ്ലോക്ക് ഉദ്ഘാടനം ഇന്ന് കാസർകോട്: മഞ്ചേശ്വരം പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസ് അഡീഷനല്‍ ബ്ലോക്ക് ഇന്നു രാവിലെ 10 ന് പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷംസീന ടീച്ചര്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജീനലവിന മൻെററിയോ, ജില്ല പഞ്ചായത്തംഗം ഗോള്‍ഡന്‍ അബ്ദുറഹിമാന്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം ഷംസീന അബ്ദുള്ള എന്നിവര്‍ സംബന്ധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story