Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:29 AM IST Updated On
date_range 11 Feb 2021 5:29 AM ISTഷീ ക്രിയേറ്റേഴ്സ് സംഗമം
text_fieldsbookmark_border
കാസർകോട്: വാട്സ്ആപിലെ യൂട്യൂബ് കൂട്ടായ്മയായ 'ഷീ ക്രിയേറ്റേഴ്സ്' സംഗമം കാസർകോട് നടന്നു. രണ്ടുവർഷം മുമ്പ് സ്ത്രീകളുടെ യൂട്യൂബിലെ വളർച്ചക്കുവേണ്ടി ആരംഭിച്ച കൂട്ടായ്മയാണ് ഷീ ക്രിയേറ്റേഴ്സ്. മൂന്ന് ഗ്രൂപ്പുകളിലായി അഞ്ഞൂറിൽപരം അംഗങ്ങളുണ്ട്. കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ ഗ്രൂപ് അഡ്മിൻ സി.ടി. റംഷാദ് സംഗമത്തിൽ പ്രകാശനം ചെയ്തു. കേരളത്തിലുടനീളമുള്ള 55ഓളം യൂട്യൂബർമാർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന പരിപാടിയിൽ മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്തിൻെറ ഗാനമേളയും മറ്റു കലാപരിപാടികളും ഒരുക്കിയിരുന്നു. കാസർകോട്ടെ യൂട്യൂബർമാരായ രഹനാ ഖലീൽ, ഷംസീന, തസ്റിയ, ഹസീന, നഷ്വാന എന്നിവർ നേതൃത്വം നൽകി. പടം ksd logo: ഷീ ക്രിയേറ്റേഴ്സ് കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ ഗ്രൂപ് അഡ്മിൻ സി.ടി. റംഷാദ് പ്രകാശനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story