Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 12:00 AM GMT Updated On
date_range 9 Feb 2021 12:00 AM GMTആസ്റ്റർ മിംസിൽ സൗജന്യ സ്കാനിങ്
text_fieldsbookmark_border
കണ്ണൂർ: സാമ്പത്തിക പരാധീനതകൾമൂലം സ്കാനിങ്ങുകൾ നിർവഹിക്കാൻ സാധിക്കാത്ത കണ്ണൂരിലെയും കാസർകോടിലെയും നിർധനർക്ക് കൈത്താങ്ങാവാൻ ആസ്റ്റർ മിംസ്. കണ്ണൂർ മിംസിൽ ഫ്രീ ഇൻ പദ്ധതി പ്രകാരം എം.ആർ.ഐ, സി.ടി സ്കാനിങ്ങുകൾ സൗജന്യമായി നൽകുമെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സേവന സന്നദ്ധ വിഭാഗമായ ആസ്റ്റർ വളൻറിയേഴ്സിൻെറയും ആസ്റ്റർ മിംസ് ട്രസ്റ്റിൻെറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കാനിങ് നിർദേശിച്ച ഡോക്ടറുടെ കുറിപ്പ്, ആധാർ സർട്ടിഫിക്കറ്റ്, സാമ്പത്തികമായി പിന്നാക്കമാണെന്ന് തെളിയിക്കുന്ന രേഖ (വരുമാന സർട്ടിഫിക്കറ്റ്, ബി.പി.എൽ കാർഡ്, സർക്കാർ അധികാരികളുടെ സാക്ഷ്യപത്രം ഇവയിൽ ഒന്ന്) എന്നിവയാണ് ഹാജരാക്കേണ്ടത്. വാർത്തസമ്മേളനത്തിൽ ആസ്റ്റർ മിംസ് പി.ആർ.ഒ സി.പി. നസീർ അഹമ്മദ്, റേഡിയോളജി വിഭാഗം തലവൻ ഡോ. എം. ജുനൈസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story